മണ്ണാർക്കാട് ആശുപത്രി വാങ്ങാനെന്ന പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്, രാജസ്​ഥാൻ സ്വദേശികൾക്കെതിരെ കേസെടുത്തു

മണ്ണാർക്കാട്: സ്വകാര്യ ആശുപത്രി വാങ്ങാനെന്ന പേരിൽ ഇടനിലക്കാർ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. രാജസ്ഥാൻ സ്വദേശികളായ വികാസ് പട്ടേൽ, സുഖ്വിന്ദർ സിങ്, രവി ശർമ്മ എന്നിവർക്കെതിരെയാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തത്. കുമരംപുത്തൂർ കല്ല്യാണക്കാപ്പ് സ്വദേശിയും അമേരിക്കൻ പ്രവാസിയുമായ ഡോ. അമൃത് ഗുപ്ത​െൻറ പരാതിയിലാണ് കേസെടുത്തത്. മണ്ണാർക്കാട്ടെ ഒരു സ്വകാര്യ ആശുപത്രി വാങ്ങാൻ ന്യു ജനറേഷൻ ബാങ്കുകളിൽ നിന്നായി 75ഓളം കോടി രൂപ വായ്പ സംഘടിപ്പിച്ചു നൽകാമെന്ന വാഗ്ദാനം നൽകിയാണ് രാജസ്ഥാൻ സ്വദേശികളായ മൂവർ സംഘം ഡോ. അമൃത് ഗുപ്തനിൽ നിന്ന് പണം തട്ടിയെടുത്തത്. ബാങ്കിൽ നിന്ന് വായ്പ തരപ്പെടുത്തി കൊടുക്കുന്നതി​െൻറ കമീഷൻ ഇനത്തിലായാണ് സംഘത്തിലെ സുഖ് വിന്ദർ സിങി​െൻറ ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ കൈമാറിയത്. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ മൂന്ന് വരെ മൂവർ സംഘം മണ്ണാർക്കാട് സ്വകാര്യ ലോഡ്ജിൽ താമസിച്ചാണ് കരുക്കൾ നീക്കിയത്. ഇതിനിടെയിൽ ഡോ. അമൃത് ഗുപ്തനുമൊത്ത് കച്ചവടം നടത്താൻ പോവുന്ന ആശുപത്രി സന്ദർശനവും നടത്തിയിരുന്നു. ഇവർക്ക് താമസിക്കാനുള്ള ലോഡ്ജ് ഒരുക്കി കൊടുത്തത് ഡോ. അമൃത് ഗുപ്തയാണ്. എന്നാൽ ലോഡ്ജി​െൻറ വാടകയോ മറ്റു െചലവുകളോ നൽകാതെ സംഘം മുങ്ങിയതോടെയാണ് അമൃത് ഗുപ്ത മണ്ണാർക്കാട് പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.