കൊതുകി​െൻറ പേരിൽ പാടം നികത്താൻ ഉത്തരവ്: മുനിസിപ്പൽ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണം ^സി.പി.ഐ

കൊതുകി​െൻറ പേരിൽ പാടം നികത്താൻ ഉത്തരവ്: മുനിസിപ്പൽ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണം -സി.പി.ഐ പൊന്നാനി: ശക്തി തിയറ്ററിന് പിൻവശമുള്ള ഒരേക്കറോളം നഞ്ചഭൂമി കൊതുകി​െൻറയും വെള്ളക്കെട്ടി​െൻറയും പേര് പറഞ്ഞ് നികത്താൻ നിയമ വിരുദ്ധ ഉത്തരവിറക്കിയ പൊന്നാനി മുനിസിപ്പൽ സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഉത്തരവിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നും സി.പി.ഐ മുക്കാടി ബ്രാഞ്ച് സമ്മേളനം സർക്കാറിനോടാവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ ജില്ല എക്‌സിക്യൂട്ടിവ് അംഗം അജിത് കൊളാടി ഉദ്ഘാടനം ചെയ്തു. വി.എം.കെ. അശ്റഫ് അധ്യക്ഷത വഹിച്ചു. എൻ.കെ. സൈനുദ്ദീൻ, എ.കെ. ജബ്ബാർ, എം.എ. ഹമീദ്, കെ.കെ. ബാബു, എൻ. സിറാജുദ്ദീൻ, മുജീബ് മുക്കാടി, കെ.വി. കോയ, കെ. ഹനീഫ, കെ. കബീർ, ടി. സലാം എന്നിവർ സംസാരിച്ചു. പുതിയ സെക്രട്ടറിയായി മുജീബ് മുക്കാടിയെയും അസി. സെക്രട്ടറിയായി കെ.വി. കോയയെയും െതരഞ്ഞെടുത്തു. തിരുത്തുമ്മൽ കോൾപടവ് കമ്മിറ്റി യോഗം നാളെ ചങ്ങരംകുളം: തിരുത്തുമ്മൽ കോൾപടവ് കമ്മിറ്റിയുടെ വാർഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 9.30ന് നന്നംമുക്ക് പഞ്ചായത്ത് വിത്ത് സംരക്ഷണ കേന്ദ്രത്തിൽ ചേരുമെന്ന് സെക്രട്ടറി പ്രേമൻ കോട്ടേപ്പാട്ട് അറിയിച്ചു. റോഹിങ്ക്യൻ അഭയാർഥികള്‍ക്ക് വസ്ത്ര ശേഖരണം എടപ്പാൾ: എം.എസ്എഫ് റോഹിങ്ക്യൻ അഭയാർഥികള്‍ക്ക് വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും വസ്ത്ര ശേഖരണം നടത്തി. മാണൂർ മലബാർ കോളജ് യൂനിറ്റ് എം.എസ്.എഫി​െൻറയും ഹരിത വിദ്യാർഥിനി വിങ്ങി​െൻറയും നേതൃത്വത്തിലായിരുന്നു വസ്ത്ര ശേഖരണം. മുബാറക് പാറപ്പുറം, നാഫിഹ് ചേകനൂർ, വി.പി.എം. ബാസിത്, മുബശ്ശിർ, ആദിൽ മാണൂർ, റീമ, ഫഹ്‌മിത, അൻഷിദ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.