മലയാള സർവകലാശാലയിൽ കീഴാള പഠനകേന്ദ്രം

തിരൂർ: മലയാള സർവകലാശാലയിൽ സംസ്കാര പൈതൃക പഠനവിഭാഗം കീഴാള പഠനകേന്ദ്രം ആരംഭിക്കുന്നു. പാർശ്വവത്കരിക്കപ്പെട്ട വിവിധ വിഭാഗങ്ങൾക്ക് അവസരം ഉറപ്പുവരുത്തുക, അവരുടെ കലാസാംസ്കാരിക വൈജ്ഞാനിക പൈതൃകങ്ങളെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും േപ്രാത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പ്രധാനലക്ഷ്യങ്ങൾ. ഇതി​െൻറ മുന്നോടിയായി തിങ്കളാഴ്ച ശിൽപശാല നടത്തും. വൈസ് ചാൻസലർ കെ. ജയകുമാർ ഉദ്ഘാടം ചെയ്യും. നവംബർ ഒന്നിന് കേന്ദ്രം പ്രവർത്തനമാരംഭിക്കും. മലയാള സർവകലാശാലയിൽ വസ്ത്ര-ചമയ പ്രദർശനം 10 മുതൽ തിരൂർ: മലയാള സർവകലാശാല സംസ്കാര പൈതൃക,- ചരിത്രപഠന വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ കേരളീയ വസ്ത്ര-ചമയ സംസ്കൃതി പ്രദർശനമൊരുക്കും. 10 മുതൽ 13 വരെയാണ് പരിപാടി. വസ്ത്രധാരണം ആരംഭിച്ചതുമുതലുള്ള വേഷവിധാനങ്ങളും ചമയങ്ങളും പ്രദർശനത്തിലുണ്ടാകും. വിവവസ്ത്രം -വസ്ത്രം, ദൈനംദിന വേഷങ്ങൾ, വിശേഷവസ്ത്രം, ചമയം, ആഹാര്യം, യൂനിഫോം, വസ്ത്രത്തി​െൻറ രാഷ്്ട്രീയം, വ്യവസായം, -പുതുപ്രവണതകൾ തുടങ്ങി എട്ട് ഗാലറികളാണ് പ്രദർശനത്തിനുണ്ടാവുക. വിവവസ്ത്രം -വസ്ത്രം എന്ന ഗാലറിയിൽ വസ്ത്രധാരണം തുടങ്ങിയത് മുതലുള്ള ചരിത്രം അറിയാം. ചാന്നാർ ലഹളയടക്കം വസ്ത്രവുമായി ബന്ധപ്പെട്ട സമരചരിത്രം വസ്ത്രത്തി​െൻറ രാഷ്ട്രീയം ഗാലറി ഓർമപ്പെടുത്തും. പുതുപ്രവണതകൾ ഗാലറി യിൽ ഫാഷൻ വസ്ത്രങ്ങളും പ്രദർശിപ്പിക്കും. ചൊവ്വാഴ്ച രാവിലെ 10ന് വൈസ് ചാൻസലർ കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.