ജനരക്ഷായാത്ര നാളെ ജില്ലയിൽ

മലപ്പുറം: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര ഞായറാഴ്ച രാവിലെ 10ന് ജില്ലയിൽ പ്രവേശിക്കും. 11ന് വേങ്ങരയിൽ പൊതുസമ്മേളനം കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്രസിങ് തോമാർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് കുറ്റിപ്പുറത്തുനിന്ന് എടപ്പാൾ വരെ പദയാത്ര നടത്തും. 5.30ന് എടപ്പാളിൽ പൊതുസമ്മേളനത്തിൽ കേന്ദ്ര മന്ത്രിമാരും മുതിർന്ന നേതാക്കളും പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് കെ. രാമചന്ദ്രൻ, ജനറൽ സെക്രട്ടറി രവി തേലത്ത് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.