ബി.ഡി.ജെ.എസുമായി സഹകരിക്കില്ല –കോടിയേരി

ബി.ഡി.ജെ.എസുമായി സഹകരിക്കില്ല –കോടിയേരി കോഴിക്കോട്: ബി.ഡി.ജെ.എസുമായി ഒരു തരത്തിലുമുള്ള സഖ്യത്തിനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് െഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ് മുൻകൈയെടുത്ത് രൂപവത്കരിച്ച സംഘടനയാണ് ബി.ഡി.ജെ.എസ്. അങ്ങനെ ഒരു പാർട്ടിയുമായി സി.പി.എമ്മിന് ഒരു കാലത്തും സഹകരിക്കാനാവില്ല. ബി.ഡി.ജെ.എസ് അടിയന്തരമായി പിരിച്ചുവിടണം. പ്രവർത്തകർ എസ്.എൻ.ഡി.പിയിലേക്ക് മടങ്ങണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.