വഖഫ്​ ബോർഡ്​ ഇമാം ക്യാമ്പ്​ ഒക്​ടോബർ ഒമ്പതിന്​ കോഴിക്കോട്ട്​​

വഖഫ് ബോർഡ് ഇമാം ക്യാമ്പ് ഒക്ടോബർ ഒമ്പതിന് കോഴിക്കോട്ട് കോഴിക്കോട്: പള്ളി ഇമാം, ഖത്തീബുമാരെ കമ്യൂണിറ്റി െഡവലപ്മ​െൻറ് ഒാഫിസർമാരുടെ പദവിയിലേക്ക് ഉയർത്തുന്നത് സംബന്ധിച്ചുള്ള പഠന ക്യാമ്പി​െൻറ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബർ ഒമ്പതിന് രാവിലെ 10ന് ടാഗോർ സ​െൻറിനറി ഹാളിൽ നടത്താൻ സംസ്ഥാന വഖഫ് ബോർഡ് യോഗം തീരുമാനിച്ചു. ക്യാമ്പി​െൻറ ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി നിർവഹിക്കും. ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷതവഹിച്ചു. അംഗങ്ങളായ എം.സി. മായിൻ ഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ, അഡ്വ. എം. ഷറഫുദ്ദീൻ, അഡ്വ. ഫാത്തിമ റോസ്ന, ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ എം.കെ. സാദിഖ് എന്നിവർ പെങ്കടുത്തു. ക്യാമ്പ് രജിസ്ട്രേഷൻ രാവിലെ ഒമ്പതിന് ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.