കോട്ടയം മെഡിക്കൽ കോളജ്: അംഗീകാരം പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങി

കോട്ടയം മെഡിക്കൽ കോളജ്: അംഗീകാരം പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങി ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജിന് നഷ്ടപ്പെട്ട അംഗീകാരം പുനഃസ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചു. മെഡിക്കൽ കൗൺസിൽ കണ്ടെത്തിയ പത്ത് ന്യൂനതകളിൽ ഭൂരിപക്ഷവും പരിഹരിച്ചള്ള അറിയിപ്പ് കൗൺസിലിന് നൽകാൻ പ്രിൻസിപ്പലിന് നിർദേശം നൽകിയതായി ആരോഗ്യ മന്ത്രിയുടെ ഒാഫിസ് അറിയിച്ചു. 11.79 ശതമാനം അധ്യാപകരുടെ കുറവുണ്ടെന്നാണ് കണ്ടെത്തിയത്. സാധാരണഗതിയിൽ മെഡിക്കൽ കോളജുകളിൽ 10 ശതമാനം വരെ ഒഴിവുണ്ടാകുന്നത് പതിവാണ്. യഥാർഥ്യത്തിൽ 10 ശതമാനം ഒഴിവ് മാത്രമേ ഉള്ളൂ. പക്ഷേ, പരിശോധനക്ക് എത്തിയ കഴിഞ്ഞ ജൂലൈ 26, 27 തീയതികളിൽ ചില അധ്യാപകർ അവധിയെടുത്തത് രേഖപ്പെടുത്തിയിരുന്നില്ല. അംഗീകാരം നഷ്ടമാകാനുള്ള പ്രധാന കാരണമിതാണ്. െറസിഡൻറ് ഡോക്ടർമാരുടെ ഒഴിവ് നികത്തുന്നതിനും ഡയറ്റീഷ്യ​െൻറ കുറവ് പരിഹരിക്കുന്നതിനും നടപടിയായി. എക്സ് റേ-സ്കാനിങ് മെഷീനുകൾ വാങ്ങുന്നതിനുള്ള നടപടിയും ആരംഭിച്ചു. പി.ജി വിദ്യാർഥികളുടെ അംഗീകാരം സംബന്ധിച്ച് മാത്രമാണ് ആശങ്ക നിലനിലക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 12 പി.ജി കോഴ്സുകളുടെ അംഗീകാരം നഷ്ടെപ്പട്ടിരുന്നു. 2010ൽ ജനറൽ സർജറിയിലാണ് ആദ്യമായി ഒരു സീറ്റി​െൻറ അംഗീകാരം നഷ്ടെപ്പട്ടത്. 2017ൽ നാല് പി.ജി സീറ്റി​െൻറ അംഗീകാരമാണ് ജനറൽ സർജറിയിൽ നഷ്ടമായിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.