ജാഥക്ക് സ്വീകരണം

ചെര്‍പ്പുളശ്ശേരി: പൊതുമേഖലയെ സംരക്ഷിക്കുക, തൊഴിലും കൂലിയും സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സി.ഐ.ടി.യു ജില്ല പ്രസിഡൻറ് എം. ഹംസ നയിക്കുന്ന മേഖല ജാഥക്ക് ചെര്‍പ്പുളശ്ശേരിയില്‍ സ്വീകരണം നല്‍കി. സി. രാഘവന്‍ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റന്‍ എം. ഹംസ, ജാഥ അംഗങ്ങളായ വി. സരള, എന്‍. ഉണ്ണികൃഷ്ണൻ, സി.ഐ.ടി.യു ഡിവിഷന്‍ പ്രസിഡൻറ് കെ. ബാലകൃഷ്ണന്‍, ഇ. ചന്ദ്രബാബു, എം.പി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. എം. സിജു സ്വാഗതം പറഞ്ഞു. കേരളോത്സവം ഏഴുമുതൽ ചെർപ്പുളശ്ശേരി: നഗരസഭ കേരളോത്സവം ഏഴിന് ആരംഭിക്കും. ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾ, അത്ലറ്റിക്സ്, മത്സരങ്ങൾ ഹൈസ്കൂൾ മൈതാനത്തിലും ബാഡ്‌മിൻറൻ കാറൽമണ്ണ ഗ്രാമിക ഇൻഡോർ സ്റ്റേഡിയത്തിലും നടക്കും. കലാമത്സരങ്ങൾ 15ന് ടൗൺ ഹാളിലും നടക്കും. യു.ഡി.എഫ് മണ്ഡലം കൺവെൻഷൻ ചെർപ്പുളശ്ശേരി: യു.ഡി.എഫ് ഷൊർണൂർ മണ്ഡലം കൺവെൻഷൻ മരയ്ക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി. ഹരിശങ്കർ അധ്യക്ഷത വഹിച്ചു. വി.കെ.പി. വിജയനുണ്ണി, ടി.കെ. ഹമീദ്, കെ.കെ.എ. അസീസ്, പി.പി. വിനോദ്കുമാർ, വീരാൻ ഹാജി, കൃഷ്ണകുമാർ, ശ്രീകൃഷ്ണൻ, എം.ടി.എ. നാസർ, പി. സ്വാമിനാഥൻ, അബ്ദുറഹ്മാൻ, നാസർ മാറുകര, വിനോദ് ജി. നാഥ്, സി.പി. ജനാർദനൻ, സി.എം. പ്രഭാകരൻ, അഷ്റഫ്, ടി.കെ. ബഷീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.