അരികുഭിത്തി ഇടിത്ത് വെള്ളില മല റോഡ് തകര്‍ന്നു

മങ്കട: അരികുഭിത്തി ഇടിത്തുവീണ് റോഡ് തകര്‍ന്നു. മങ്കട ഗ്രാമപഞ്ചായത്തിലെ വെള്ളില മല റോഡാണ് വീണ്ടും തകര്‍ന്നത്. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി 60 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ചതാണ് ഈ റോഡ്. രണ്ട് കിലോമീറ്ററിന് താഴെ നീളം വരുന്ന ഇതി‍​െൻറ നിർമാണം പൂർത്തിയായിട്ട് വർഷം തികഞ്ഞിട്ടേയുള്ളൂ. നിർമാണം നടക്കുന്നതിനിടെതന്നെ രണ്ടിടത്തായി കെട്ട് തകര്‍ന്നിരുന്നു. ബലമില്ലാത്ത പഴയ റോഡി‍​െൻറ കെട്ടിന് മുകളില്‍ വീണ്ടും കെട്ടി ഉയര്‍ത്തിയതാണ് തകരാന്‍ കാരണമായത്. 10 അടിയിലധികം ഉയരം വരുന്ന ഈ കെട്ടുകള്‍ മുഴുവനും ഇടക്ക് കോണ്‍ക്രീറ്റ് ബെല്‍റ്റുകള്‍ നല്‍കാതെയാണ് കെട്ടിപ്പൊക്കിയിട്ടുള്ളത്. റോഡ് നിര്‍മാണം നീണ്ടുപോയതില്‍ നേരത്തെ പരിസരവാസികൾക്ക് പരാതിയുണ്ടായിരുന്നു. സൈഡ് ഇടിത്തുതകര്‍ന്ന മങ്കട വെള്ളില മല റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.