രാഷ്​ട്രീയ കാപട്യത്തിനെതിരെ വിധിയെഴുതും ---^എസ്.ഡി.പി.ഐ

രാഷ്ട്രീയ കാപട്യത്തിനെതിരെ വിധിയെഴുതും ----എസ്.ഡി.പി.ഐ വേങ്ങര: സംഘ്പരിവാർ സംഘടനകളോട് ഇടത്, വലത് മുന്നണികൾ തുടരുന്ന രാഷ്ട്രീയ കാപട്യത്തിനെതിരെ വേങ്ങരയിലെ ജനങ്ങൾ വിധിയെഴുതുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇരുമുന്നണികളും കേരളം ഭരിച്ചപ്പോൾ സംഘ്പരിവാർ വിധേയത്വം കേരളം കണ്ടതാണ്. നിയമസഭയിൽ സംസാരിക്കാനോ ഹാദിയയെ സന്ദർശിക്കുവാനോ യു.ഡി.എഫ് നേതാക്കൾ തയാറായിട്ടില്ല. ഉപരാഷ്ട്രപതി െതരഞ്ഞെടുപ്പിൽ ലീഗ് സ്വീകരിച്ച നിലപാടും വേങ്ങരയിലെ വോട്ടർമാർ ഗൗരവത്തിൽ കാണും. സ്ഥാനാർഥി കെ.സി. നസീർ, കൃഷ്ണൻ എരഞ്ഞിക്കൽ, ബീരാൻ കുട്ടി, ഷൗക്കത്ത് കാവനൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.