ഹർത്താൽ, ഹസനെതിരായ ചെന്നിത്തലയുടെ നീക്കം ^കോടിയേരി

ഹർത്താൽ, ഹസനെതിരായ ചെന്നിത്തലയുടെ നീക്കം -കോടിയേരി മലപ്പുറം: ഹർത്താലിനെതിരെ നിലപാടെടുത്ത എം.എം. ഹസൻ കെ.പി.സി.സി പ്രസിഡൻറായ ശേഷമുള്ള മൂന്നാമത് ഹർത്താലാണ് വരുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഹസനെതിരായ ചെന്നിത്തലയുടെ നീക്കമാണ് ഹർത്താൽ പ്രഖ്യാപനം. പ്രതിപക്ഷ നേതാവിനെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ ഹസൻ രാജിവെക്കണം. കൊച്ചിയിൽ കൗമാര ലോകകപ്പ് തുടങ്ങുന്ന ദിവസത്തെ ഹർത്താലിലൂടെ യു.ഡി.എഫ് രാജ്യാന്തരതലത്തിൽ അറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.