റഷീദ് സീനത്ത് വെഡ്ഡിങ്​ മാളിൽ സിൽക്ക് ഫെസ്​റ്റിന് തുടക്കം

മഞ്ചേരി: റഷീദ് സീനത്ത് വെഡ്ഡിങ് മാളിൽ സംഘടിപ്പിക്കുന്ന സിൽക്ക് ഫെസ്റ്റിന് തുടക്കം. 'ഹിസ്റ്ററി ഓഫ് ദ സിൽക്ക്' പേരിൽ പട്ടി​െൻറ പിറവിയും ചരിത്രവും നാൾവഴികളും ദൃശ്യവത്കരിക്കുന്ന പ്രദർശനം ചിത്രകാരി മാരിയത്ത് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള സിൽക്ക് മാർക്കി​െൻറ ആഭിമുഖ്യത്തിലാണ് പ്രദർശനം. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രദർശനം കാണുന്നതിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് വസ്ത്രനിർമാണ, അനുബന്ധ മേഖലകളിലേക്ക് കടന്നുവരാൻ ഫെസ്റ്റ് സഹായകമാവുമെന്ന്് റഷീദ് സീനത്ത് വെഡ്ഡിങ് മാൾ മാനേജിങ് ഡയറക്ടർ സീനത്ത് റഷീദ് പറഞ്ഞു. സർക്കാറി​െൻറയും അനുബന്ധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പട്ടുമായി ബന്ധപ്പെട്ട തൊഴിൽ സംരംഭങ്ങൾക്ക് രൂപംകൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ, റഷീദ് സീനത്ത് വെഡ്ഡിങ് മാൾ മാനേജിങ് ഡയറക്ടർ മനരിക്കൽ അബ്ദുൽ റഷീദ്, സി.ഇ.ഒ ഇ.വി. അബ്ദുറഹ്മാൻ, സി.ഒ.ഒ ജസ്റ്റിൻരാജ്, അഡ്മിനിസ്േട്രറ്റിവ് മാനേജർ മുഹമ്മദ് ജിയാദ്, മഞ്ചേരി നഗരസഭ വൈസ് ചെയർമാൻ വി.പി. ഫിറോസ്, വാർഡ് കൗൺസിലർ സജിത്ത് കോലോത്ത്, സിൽക്മാർക്ക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ പാലക്കാട് ചാപ്റ്റർ ഡെപ്യൂട്ടി ഡയറക്ടർ ബാബു ഗിരിധരൻ, ടെക്നിക്കൽ അസിസ്റ്റൻറ് നാരായണൻകുട്ടി, സീനത്ത് വെഡ്ഡിങ് മാൾ സീനിയർ ജനറൽ മാനേജർ മെഹറൂഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി യൂനിറ്റ് ജനറൽ സെക്രട്ടറി നിവിൽ ഇബ്രാഹിം, ട്രഷറർ ചമയം സക്കീർ, സീനത്ത് പി.ആർ.ഒ ഇ.വി. നൂറുദ്ദീൻ, എച്ച്.ആർ മാനേജർ കെ.പി. സൗദ്, പർച്ചേയ്സ് മാനേജർ ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.