വിശ്രമിച്ച്​ മടുത്ത്​ ആശുപത്രികളിലെ ടെലിമെഡിസിന്‍ യൂനിറ്റുകള്‍

മഞ്ചേരി: സര്‍ക്കാര്‍ ആശുപത്രികളിലെ ടെലിമെഡിസിന്‍ യൂനിറ്റുകള്‍ രോഗികള്‍ക്ക് പ്രയോജനകരമാക്കാന്‍ നടപടിയില്ല. ചികിത്സ, പഠനരംഗത്ത് ഗുണകരമായ മാറ്റത്തിന് ഉപയോഗപ്പെടുത്താവുന്ന സംവിധാനം വൻതുക മുടക്കി സ്ഥാപിച്ചെങ്കിലും വെറുതെ കിടക്കുകയാണ്. ഏറ്റവുമൊടുവില്‍ 25 ലക്ഷം രൂപ ചെലവിൽ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ 2014 ഒക്ടോബറിലാണ് പുതിയ യൂനിറ്റ് സ്ഥാപിച്ചത്. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ െസൻററിലെത്തുന്നവരില്‍ കൂടുതല്‍ പേര്‍ മലപ്പുറത്തുനിന്നാണെന്ന കണക്ക് നിലനിൽക്കെയാണ് ഇൗ അവസ്ഥ. രോഗനിര്‍ണയം കഴിഞ്ഞവര്‍ക്ക് നിശ്ചിത ഇടവേളകളില്‍ അവിടെ തുടര്‍ചികിത്സക്ക് പോകുന്നത് വലിയ സാമ്പത്തിക ചെലവ് വരുത്തുന്നുണ്ട്. ഒരു ഡോക്ടറുടെ സഹായത്താല്‍ ടെലിമെഡിസിനില്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്ന് നടത്താവുന്നതാണിത്. ചികിത്സരംഗത്ത് വലിയ മുന്നേറ്റം മുന്നില്‍കണ്ട് തുടങ്ങിയവയാണ് ടെലിമെഡിസിന്‍ യൂനിറ്റുകൾ. വിദൂര സ്ഥലത്തിരുന്ന് ചില ഘട്ടങ്ങളിൽ രോഗിയെ ഡോക്ടർക്ക് പരിശോധിക്കാം. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകൾ, ജനറല്‍ ആശുപത്രികൾ, ജില്ല, താലൂക്ക് ആശുപത്രികള്‍ എന്നിവയടക്കം നാല്‍പതോളമിടത്താണ് സംവിധാനമുള്ളത്. മഞ്ചേരി മെഡി. കോളജ് ആശുപത്രി, തിരൂര്‍ ജില്ല ആശുപത്രി, താനൂർ, വെട്ടം, വളവന്നൂര്‍, വളാഞ്ചേരി, പുറത്തൂർ, ആലങ്കോട് എന്നിവിടങ്ങളിലും സ്ഥാപിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ അക്കാദമിക വിഭാഗത്തിലാണ് രണ്ടുവർഷം മുമ്പ് പുതിയ യൂനിറ്റ് ജില്ല കലക്ടര്‍ ഉദ്ഘാടനം ചെയ്തത്. വിദ്യാര്‍ഥികള്‍ക്കായി ടെലി എജുക്കേഷന്‍ പദ്ധതിയാണ് ലക്ഷ്യമിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.