ഓൺലൈൻ മണൽ രജിസ്‌ട്രേഷന് സൗകര്യമൊരുക്കി പൊന്നാനി നഗരസഭ

പൊന്നാനി: നഗരസഭ പരിധിയിൽ പി.എം.എ.വൈ പദ്ധതി പ്രകാരം 640 സ്‌ക്വയർഫീറ്റ് വീട് വെക്കുന്നവർക്ക് നഗരസഭ മണൽ ഓൺലൈൻ രജിസ്‌ട്രേഷൻ ഹെൽപ് ഡെസ്‌ക് ആരംഭിക്കുന്നു. ശുദ്ധീകരിച്ച മണൽ ഒരു ടണ്ണിന് 1,995 രൂപക്കാണ് ലഭിക്കുക. വാഹന എൻട്രി ഫീസായി 220 രൂപയും നൽകണം. പൊന്നാനി തുറമുഖത്തുനിന്ന് ശേഖരിക്കുന്ന മണൽ കുറ്റിപ്പുറം മണൽ ശുദ്ധീകരണ യൂനിറ്റിൽ ശുദ്ധീകരിച്ച ശേഷമാണ് ഉപഭോക്താക്കളിലെത്തിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി കുറഞ്ഞ വിലയ്ക്ക് മണൽ ഉപഭോക്താക്കളിലെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് നഗരസഭ മണൽ രജിസ്‌ട്രേഷൻ ഹെൽപ് ഡെസ്‌ക് ആരംഭിക്കുന്നത്. നഗരസഭ അനുവദിച്ച ബിൽഡിങ് പെർമിറ്റ്, ആധാർകാർഡ് എന്നീ രേഖകളുമായി നഗരസഭ ഓഫിസിൽനിന്ന് മണൽ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്. ജസ്റ്റ് സേ നോ ക്യാമ്പ് സംഘടിപ്പിച്ചു മാറഞ്ചേരി: എസ്.എസ്.എഫ് പൊന്നാനി ഡിവിഷൻ കമ്മിറ്റി ഹയർ സെക്കൻഡറി വിദ്യാർഥികളെ പങ്കെടുപ്പിച്ച് 'ജസ്റ്റ് സേ നോ' പേരിൽ ലഹരിക്കെതിരെ ക്യാമ്പ് സംഘടിപ്പിച്ചു. കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ ജനറൽ സെക്രട്ടറിയും മദ്യ നിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡൻറുമായ സിദ്ദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ ഹബീബ് അഹ്സനി അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് മലപ്പുറം ജില്ല മുൻ പ്രസിഡൻറ് ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക്, മുസ്തഫ മാറഞ്ചേരി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. അൽക്കഹോളിക്സ് അനോനിമസ് ടീം അംഗങ്ങൾ ക്യാമ്പിൽ വിദ്യാർഥികളുമായി സംവദിക്കുകയും അനുഭവങ്ങൾ പങ്ക് വെക്കുകയും ചെയ്തു. ഡിവിഷൻ ജനറൽ സെക്രട്ടറി ഹുസൈൻ അയിരൂർ, റഹീം തവനൂർ, അദ്നാൻ അബ്ദുല്ല തുടങ്ങിയവർ സംസരിച്ചു. മുഹമ്മദ് കഫീൽ സ്വാഗതവും സലാം അഹ്സനി നന്ദിയും പറഞ്ഞു. photo: tir mp6 എസ്.എസ്.എഫ് പൊന്നാനി ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച 'ജസ്റ്റ് സേ നോ' ക്യാമ്പ് സിദ്ദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.