'ഓട്ടോ സ്​റ്റാന്‍ഡ് അനുവദിക്കണം'

തേഞ്ഞിപ്പലം: പള്ളിക്കല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് അംഗീകൃത ഓട്ടോ സ്റ്റാന്‍ഡ് അനുവദിക്കണമെന്ന് മോട്ടോര്‍ ആൻഡ് എൻജിനീയറിങ് വര്‍ക്കേഴ്‌സ് യൂനിയന്‍ (എസ്.ടി.യു) പള്ളിക്കല്‍ മേഖല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ആള്‍ട്ടിങ് പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള രേഖകളില്ലാതെ സര്‍വിസ് നടത്തുന്നവർക്കെതിരെ നടപടിയെടുക്കണം. പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുസ്തഫ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. കെ. യൂസുഫ് അധ്യക്ഷത വഹിച്ചു. എന്‍.എം. കോയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി എന്‍. അഷ്‌റഫ് (പ്രസി.), ഇ. ഫൈസല്‍, സി. ജാഫര്‍, പി. സുലൈമാന്‍ (വൈസ്. പ്രസി.മാർ), എന്‍.എം. കോയ പള്ളിക്കല്‍ (ജനറല്‍ സെക്ര.), കെ. ജുനൈസ്, പി. സൈതലവി, സി. ദിലീപ് (സെക്ര). കെ.എം. സൈതലവി (ട്രഷ). എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.