ആശുപത്രികളുടെ അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കായി 45 കോടിയുടെ ഭരണാനുമതി

ആശുപത്രികളുടെ അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കായി 45 കോടിയുടെ ഭരണാനുമതി തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട താലൂക്ക്, ജനറല്‍ ആശുപത്രികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 15 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കാത്ത് ലാബ്, ഡയാലിസിസ് തുടങ്ങിയ യൂനിറ്റുകളുടെ സംവിധാനം മെച്ചപ്പെടുത്തുന്നതിനും 'ആര്‍ദ്രം' പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തിയ ആശുപത്രികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിലേക്കുമാണ് തുക ഉള്‍പ്പെടുത്തിയിരിക്കുന്നത്. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയായ ആരോഗ്യകിരണത്തി​െൻറ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി 18 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചതായി മന്ത്രി അറിയിച്ചു .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.