MW _pkm1

മൂന്നുമാസമായി ഡോക്ടറില്ല; തെക്കനന്നാര നഗര ആരോഗ്യ കേന്ദ്രം നോക്കുകുത്തി തിരൂർ: ഡോക്ടറില്ലാതെ തെക്കനന്നാര നഗര പ്രാഥമികാരോഗ്യ കേന്ദ്രം നോക്കുകുത്തിയായി. മൂന്നുമാസമായി ഡോക്ടറില്ലാതെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ദിവസവും ചികിത്സ തേടിയെത്തുന്നവർ മടങ്ങുന്നു. കേന്ദ്ര സർക്കാറി​െൻറ ദേശീയ നഗരാരോഗ്യ ദൗത്യം പദ്ധതിയിലുൾപ്പെടുത്തി 2013ൽ സ്ഥാപിച്ചതാണ് ആശുപത്രി. ഉച്ചക്ക് രണ്ട് മുതൽ ആറുവരെയാണ് ഒ.പി സമയം. പ്രവർത്തനം ഉച്ചക്ക് ശേഷമായതിനാൽ ഒേട്ടറെയാളുകളുടെ ആശ്രയമായിരുന്നു ഇൗ ആശുപത്രി. തലക്കാട്, വെട്ടം, തൃപ്രങ്ങോട് പഞ്ചായത്ത് പരിധികളിൽനിന്ന് പോലും ഇവിടെ രോഗികളെത്താറുണ്ട്. പിന്നാക്ക പ്രദേശമെന്ന നിലയിലാണ് തെക്കനന്നാരയിൽ ആരോഗ്യകേന്ദ്രം സ്ഥാപിച്ചത്. ഡോക്ടറില്ലാത്തതിനാൽ മറ്റ് ജീവനക്കാർ ദിവസവും വന്ന് മടങ്ങുകയാണ്. ഡോക്ടർ നിയമനം താൽക്കാലിക അടിസ്ഥാനത്തിലായതാണ് തിരിച്ചടിയാകുന്നത്. നാല് വർഷത്തിനിടെ ഒേട്ടറെ ഡോക്ടർമാർ ഇവിടെ സേവനമനുഷ്ഠിച്ചു. അവരെല്ലാം വിവിധ കാരണങ്ങളാൽ ആശുപത്രിയോട് വിട ചൊല്ലി. പ്രവർത്തനം ഉച്ചക്ക് ശേഷമായതിനാൽ സ്ഥിരമായി തുടരാൻ ഡോക്ടർമാർ താൽപര്യപ്പെടുന്നില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. തസ്തിക സൃഷ്ടിച്ച് സ്ഥിരം ഡോക്ടറെ നിയമിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. ഇൗ ആവശ്യമുന്നയിച്ച് ബുധനാഴ്ച കൗൺസിലർമാരായ പി.കെ.കെ. തങ്ങൾ, ഖദീജ, ആരോഗ്യ കേന്ദ്രം സംരഷണ സമിതി ഭാരവാഹികളായ സലീം വള്ളിയേങ്ങൽ, തിലകം ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഡി.എം.ഒക്ക് നിവേദനം നൽകി. ഉടൻ നിയമനം നടത്തുമെന്ന ഡി.എം.ഒയുടെ ഉറപ്പിലാണ് ഇപ്പോൾ നാട്ടുകാരുടെ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.