എം.എസ്.എഫ് മാനവ രക്ഷായാത്ര

അങ്ങാടിപ്പുറം: ഗാന്ധിജയന്തി ദിനത്തില്‍ മങ്കട മണ്ഡലം എം.എസ്.എഫ് കമ്മിറ്റി മാനവ രക്ഷായാത്ര നടത്തി. കൂട്ടിലങ്ങാടിയില്‍നിന്ന് ആരംഭിച്ച യാത്ര അങ്ങാടിപ്പുറത്ത് സമാപിച്ചു. എം.എസ്.എഫ് ജില്ല പ്രസിഡൻറ് ടി.പി. ഹാരിസ് യാത്ര ക്യാപ്റ്റന്‍ സി.എച്ച്. ശക്കീബിന് പതാക നല്‍കി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. യാത്രയില്‍ രണ്ടിടത്ത് ഭാരതരക്ഷ സംഗമങ്ങള്‍ നടന്നു. മക്കരപറമ്പില്‍ നടന്ന സംഗമത്തില്‍ യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി നുഹ്മാന്‍ ശിബിലി സംസാരിച്ചു. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡൻറ് സാബിക്ക് നന്ദി പറഞ്ഞു. അങ്ങാടിപ്പുറത്ത് നടന്ന ഭാരതരക്ഷ സംഗമം മങ്കട ടി.എ. അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.എച്ച്. ഷക്കീബ് അധ്യക്ഷത വഹിച്ചു. നിഷാജ് എടപ്പറ്റ, കുരിക്കള്‍ മുനീര്‍ എന്നിവര്‍ സംസാരിച്ചു. പി.എ. അലി സ്വാഗതവും നൗഫല്‍ തങ്ങള്‍ നന്ദിയും പറഞ്ഞു. മങ്കട മണ്ഡലം എം.എസ്.എഫ് കമ്മിറ്റി നടത്തിയ മാനവ രക്ഷായാത്ര
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.