മാലിന്യപ്രശ്നം മന്ത്രിയുടെ ഭീഷണി വിലപ്പോവില്ല

കൂറ്റനാട്: മാലിന്യപ്രശ്നത്തിൽ വ്യാപാരികൾക്ക് നേരെ മന്ത്രി ജലീൽ പുറപ്പെടുവിച്ച ഭീഷണി കലർന്ന ഉത്തരവ് വിലപ്പോവിെല്ലന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ല പ്രസിഡൻറും സംസ്ഥാന സെക്രട്ടറിയുമായ ബാബുകോട്ടയിൽ. തൃത്താല മണ്ഡലം യൂത്ത് വിങ് ഭാരവാഹി തെരഞ്ഞെടുപ്പ് ആലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യം നീക്കാൻ സംവിധാനമൊരുക്കണമെന്ന് പഞ്ചായത്ത് ആക്ടിൽ ഉെണ്ടന്നിരിക്കെ വ്യാപാരികൾ സംവിധാനം ഒരുക്കണമെന്ന നിർദേശം നടപ്പാക്കാനാവില്ല. വ്യാപാരികളെ ക്രൂശിക്കുന്ന നയം തുടർന്നാൽ ശക്തമായി സമരം നടത്താനും ഏകോപനസമിതി നിർബന്ധിതമാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി ടി.പി. ഷക്കീർ അധ്യക്ഷത വഹിച്ചു. ഷമീർ വൈക്കത്ത് സ്വാഗതവും ബിനീഷ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ഷബീർ ചാലിശ്ശേരി (പ്രസി.), ബിജീഷ് (ജന. സെക്ര.), മുസ്തഫ (ട്രഷ.), ബഷീർ, അബ്ദുൽറജീദ് (വൈസ് പ്രസി.), സതീഷ്, ബഷീർ, ജലീൽ (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.