ഗാന്ധിജയന്തി ആഘോഷം

പാലക്കാട്: ഗാന്ധിജയന്തി വാരാചരണത്തി​െൻറ ഭാഗമായി ജില്ല ഭരണകാര്യാലയവും നെഹ്റു യുവകേന്ദ്രയും സിവിൽ സ്റ്റേഷൻ ശുചീകരിച്ചു. എ.ഡി.എം എസ്. വിജയൻ ഉദ്ഘാടനം ചെയ്തു. അസി. കലക്ടർ സി.എച്ച്. ശ്രീധർ, നെഹ്റു യുവകേന്ദ്ര ജില്ല കോഓഡിനേറ്റർ എം. അനിൽകുമാർ, മലമ്പുഴ ഗിരിവികാസ് വിദ്യാർഥികൾ, യൂത്ത് ക്ലബ് ഭാരവാഹികൾ, കെ. ഷിജിത്ത് കുമാർ, ഡി. വിനോദ്കുമാർ, കെ.എസ്. ഗീത, എൻ. കർപ്പകം തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി. ഗാന്ധിയൻ പേരൂർ രാജഗോപാലനെ ആദരിച്ചു. സിവിൽ സ്റ്റേഷനിലെ ഗാന്ധി പ്രതിമയിൽ ആർ.ടി.ഒ എൻ. ശരവണ​െൻറ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പുഷ്പാർച്ചന നടത്തി. പാലക്കാട് പി.എം.ജി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിലെ വിദ്യാർഥികൾ സ്കൂളിലെ പഴയ ജില്ല ബുക്ക് ഡിപ്പോ കെട്ടിടം പെയിൻറ് ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ആശരാജ്, ബോബൻ മാട്ടുമന്ത, മാപ്പിളക്കാട് വാവ, എം. നജീബ് എന്നിവർ നേതൃത്വം നൽകി. റോട്ടറി ക്ലബ് ഓഫ് പാലക്കാട് ഫോർട്ടി​െൻറ ആഭിമുഖ്യത്തിൽ റെയിൽവേ കോളനിയിൽ ശുചീകരണ യജ്ഞം നടത്തി. ഒലവക്കോട് സ​െൻറ് തോമസ് ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ നടത്തിയ പരിപാടിക്ക് പ്രസിഡൻറ് മോഹനൻ, സെക്രട്ടറി ഈപ്പൻ മാത്യു, മുഹമ്മദ് യൂനുസ്, ശ്രീരാജ് മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി. പാലക്കാട് നഗരസഭ ആരോഗ്യ വിഭാഗവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജനൽ ഓഫിസ് ഉദ്യോഗസ്ഥരും സംയുക്തമായി ചെറിയ കോട്ടമൈതാനം ശുചീകരിച്ചു. നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജയന്തി രാമനാഥൻ, എസ്.ബി.ഐ റീജനൽ മനേജർ ജയറാം, മുരളി, വൽസൻ തുടങ്ങിയവർ സംസാരിച്ചു. പാലക്കാട് ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡി​െൻറ ആഭിമുഖ്യത്തിൽ ഗാന്ധിസ്മൃതി നഗരസഭ കൗൺസിലർ വി. നടേശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എസ്. ഹരികുമാർ, വി.എം. ചന്ദ്രമോഹനൻ, എം.കെ. ഷെരീഫ്, പി.വി. സുരേഷ് കുമാർ, ആർ. രാജേഷ്, പി.എസ്. മാധവൻ എന്നിവർ സംസാരിച്ചു. ഗാന്ധിജയന്തി ദിനത്തോടനുനന്ധിച്ച് ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഒലവക്കോട് നടത്തിയ ഉപവാസ സമരം ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി.വി. സതീഷ് അധ്യക്ഷത വഹിച്ചു. എ. ബാലൻ, കെ. ഭവദാസ്, സി. ബാലൻ, പി. ബാലഗോപാൽ, പുത്തൂർ രാമകൃഷ്ണൻ, സുധാകരൻ പ്ലാക്കാട്ട് അസീസ് മാസ്റ്റർ, കെ.എൻ. സഹീറ, സി. നിഖിൽ, എ. കൃഷ്ണൻ, സി.എൻ. ഉമ, റാഫി ജൈനിമേട്, ശരവണൻ, കെ. ശിവദാസ്, ബോബൻ മാട്ടുമന്ത, മോനുപ്പ, ഹരിദാസ് എന്നിവർ സംസാരിച്ചു. ഗാന്ധിദർശൻ സമിതി അകത്തേത്തറ ശബരി ആശ്രമത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷം സംസ്ഥാന പ്രസിഡൻറും മുൻ മന്ത്രിയുമായ വി.സി. കബീർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എസ്. വിശ്വകുമാരൻ നായർ അധ്യക്ഷത വഹിച്ചു. തിരുനെല്ലായി കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ സംഘടിപ്പിച്ച ആഘോഷം യു.ഡി.എഫ് ജില്ല ചെയർമാൻ എ. രാമസ്വാമി ഉദ്ഘാടനം ചെയ്തു. കൊല്ലങ്കോട്: എക്സൈസ് റേഞ്ച് ഓഫിസ് ജീവനക്കാരും ബി.എസ്.എസ്.എച്ച്.എസ് സ്കൂൾ റെഡ് ക്രോസ് സംഘം വിദ്യാർഥികളും ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശയാത്ര നടത്തി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് കുമാർ ഫ്ലാഗ്ഓഫ് ചെയ്തു. കൊല്ലങ്കോട് സി.ഐ കെ.പി. ബെന്നി വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. പ്രിൻസിപ്പൽ സന്തോഷ് കുമാർ, അധ്യാപകരായ ഗോപകുമാർ, ബീന, ദിവ്യ, രാധിക, അശ്വതി, അസി. എക്സൈസ് ഇൻസ്പെക്ടർ കാർത്തിക പ്രസാദ് എന്നിവർ സംസാരിച്ചു. ആലത്തൂർ: ഇന്ദിര വിചാർ വേദി നടത്തിയ ആഘോഷം മുൻ മണ്ഡലം കമ്മിറ്റി അധ്യക്ഷൻ വി. കനകാംബരൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു. തരൂർ പബ്ലിക് വെൽഫെയർ അസോസിയേഷൻ കുഷ്ഠരോഗി സേവനദിനമായി ആചരിച്ചു. മോഹൻദാസ് വർമ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.സി. കുഞ്ചപ്പൻ അധ്യക്ഷത വഹിച്ചു. ആലത്തൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിനി സിവിൽ സ്‌റ്റേഷനിലെ മാലിന്യം നീക്കം ചെയ്തു. പാർലമ​െൻറ് മണ്ഡലം പ്രസിഡൻറ് പാളയം പ്രദീപ് ഉദ്ഘാടനം ചെയ്തു. കാവശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ യോഗം ഡി.സി.സി സെക്രട്ടറി എ. ആണ്ടിയപ്പു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി. കേശവദാസ് അധ്യക്ഷത വഹിച്ചു. ആലത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ആഘോഷം ബ്ലോക്ക് പ്രസിഡൻറ് എ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എ. ബഷീർ അധ്യക്ഷത വഹിച്ചു. പെരുങ്ങോട്ടുകുറുശ്ശി മണിയംപാറ അംഗൻവാടിയിൽ വയോജന സംഗമവും ഗാന്ധിജയന്തി ദിനാചരണവും പഞ്ചായത്ത് പ്രസിഡൻറ് എ.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പ്രീജ അധ്യക്ഷത വഹിച്ചു. പറളി ജവഹർ ബാലജനവേദിയുടെ സെമിനാർ മുൻ എം.എൽ.എ കെ.എ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശ്രീനാഥ് അധ്യക്ഷത വഹിച്ചു. ചിറ്റൂർ: ഗാന്ധിജയന്തി ദിനത്തിൽ ജി.യു.പി.എസ്.ആർ.വി.പി പുതൂർ സ്കൂളിൽ ഗാന്ധിജിയുടെ പ്രതിമ അനാച്ഛാദനം കെ. കൃഷ്ണൻകുട്ടി എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. പൊന്നുരാജ് അധ്യക്ഷത വഹിച്ചു. മണ്ണൂർ ഇന്ദിര ഗാന്ധി സംസ്കാരിക കേന്ദ്രത്തിൽ നടത്തിയ യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ് ഷെഫീക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അശ്വജിത് അധ്യക്ഷത വഹിച്ചു. നഗരിപുറം റിട്ട. ഓഫിസേഴ്സ് ക്ലബി‍​െൻറ നേതൃത്വത്തിൽ റോഡും പരിസരവും ശുചീകരിച്ചു. ക്ലബ് പ്രസിഡൻറ് പി. രാമൻകുട്ടി നായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കുട്ടൻ അമ്പാട്ട് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ആഘോഷം ഡി.സി.സി സെക്രട്ടറി എം.എൻ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. സി. വിനയൻ അധ്യക്ഷത വഹിച്ചു. പത്തിരിപ്പാല ടൗൺ എസ്.പി.സി, റെഡ്ക്രോസ്, എക്കോ ക്ലബ് വിദ്യാർഥികൾ ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഒ.വി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ബിന്ദു, പുഷ്പലത, അജേഷ് എന്നിവർ നേതൃത്വം നൽകി. കോങ്ങാട് യുവമോർച്ച മുണ്ടംക്കുളം യൂനിറ്റി‍​െൻറ ആഭിമുഖ്യത്തിൽ സ്വച്ച് ഭാരത് അഭിയാ‍​െൻറ ഭാഗമായി പാറശേരി പ്രദേശത്ത് ശുചീകരണ യജ്ഞം നടത്തി. യുവമോർച്ച സംസ്ഥാന സമിതി അംഗം ദിനോയ്, സുനിൽ, കെ.ആർ. രജിത, പ്രഭാവതി, ശങ്കരനാരായണൻ എന്നിവർ നേതൃത്വം നൽകി. വടക്കഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോൺഗ്രസ് ഭവനിൽ നടന്ന ആഘോഷത്തിൽ റെജി കെ. മാത്യു അധ്യക്ഷത വഹിച്ചു. നേതാക്കളായ ഡോ. ആർ. സലാം നിസാം, എം.എസ്. അബ്ദുൽ ഖുദുസ്, ബാബു മാധവൻ എന്നിവർ സംസാരിച്ചു. പുതുക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷത്തിൽ മണ്ഡലം പ്രസിഡൻറ് കെ.എസ്. മുഹമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.എ. ഇസ്മായിൽ, കെ. രാധാകൃഷ്ണൻ, എം.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കിഴക്കഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആഘോഷത്തിൽ പ്രസിഡൻറ് എം.കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. എൻ. വിജയൻ ജോഷി ചന്ദ്രൻ, റോയ് എന്നിവർ സംസാരിച്ചു. വണ്ടാഴി, കണ്ണമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും ഗാന്ധിജയന്തിദിനം ആഘോഷിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.