നഗരസഭ കവാടത്തിലും മാലിന്യം കുന്നുകൂടി

പെരിന്തല്‍മണ്ണ: തിങ്കളാഴ്ച രാവിലെ മുതല്‍ കാര്യാലയ കവാടത്തിന് പരിസരത്തായി കൂട്ടിയിട്ട മാലിന്യം നഗരസഭ നീക്കിയില്ല. സംസ്ഥാനത്തിനുതന്നെ മാതൃകയാകുമെന്ന പ്രചാരണത്തോടെ തുടക്കംകുറിച്ച ജീവനം നഗരമാലിന്യം സംസ്‌കരണ പദ്ധതിയാണ് ഇതിലൂടെ പാളിപ്പോവുന്നത്. വലിയ പ്ലാസ്റ്റിക് കവറുകളില്‍ കെട്ടി ഭക്ഷണാവശിഷ്ടങ്ങളും നഗരസഭ ജീവനം പദ്ധതിയുടെ ഭാഗമായി നിരോധിച്ച ഡിസ്‌പോസിബിള്‍ പ്ലേറ്റുകളുമാണ് ഇവിടെ തള്ളിയത്. ഭക്ഷണാവശിഷ്ടങ്ങള്‍ കഴിക്കാനായി തെരുവുനായ്ക്കള്‍ പ്ലാസ്റ്റിക് കവറുകളെല്ലാം കടിച്ചുകീറി മാലിന്യം പരിസരമാകെ പരത്തി. സമീപത്ത് പ്രധാന ബസ്സ്റ്റോപ്പില്‍ ബസ്‌ കാത്തുനില്‍ക്കുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കും ദുര്‍ഗന്ധം വമിക്കുന്നത് ബുദ്ധിമുട്ടായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.