വെൽഫെയർ പാർട്ടി കൺവെൻഷൻ

പരപ്പനങ്ങാടി: പുതു തലമുറയെ പിടികൂടിയ ലഹരി മാനിയക്കെതിരെ രക്ഷിതാക്കൾ ജാഗരൂഗമാകണമെന്ന് വെൽഫെയർ പാർട്ടി ടൗൺ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗം മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. പി.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. മദ്യനിരോധന സമിതി തിരൂരങ്ങാടി മണ്ഡലം ഉപാധ്യക്ഷൻ ചോനാരി കുഞ്ഞിമുഹമ്മദ്, കനിവ് റസിഡൻസ് അസോസിയേഷൻ ഉപാധ്യക്ഷൻ ഇ.ഒ. അബ്ദുൽ ഹമീദ്, സി.ആർ. പരപ്പനങ്ങാടി എന്നിവർ സംസാരിച്ചു. കുഞ്ഞീവി സിദ്ദീഖ്, സരോജിനി മാപ്പൂട്ടിൽപാടം, റീന സോനു, സുലോചന, രാധ പരപ്പനങ്ങാടി, ഹൈറു റഷീദ്, സക്കീർ താവളത്തിൽ, ആമിർ ഇഹ്ജാസ് തുടങ്ങിയവർ സംബന്ധിച്ചു. പടം: വെൽഫെയർ പാർട്ടി പരപ്പനങ്ങാടി ടൗൺ കൺവെൻഷൻ മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.