'ജി.എസ്​.ടി കുറക്കണം'

മലപ്പുറം: മരാധിഷ്ഠിത വ്യവസായത്തി​െൻറ ജി.എസ്.ടി കുറക്കണമെന്ന് ഒാൾ കേരള സോമിൽ ആൻഡ് വുഡ്ബേയ്സ്ഡ് ഇൻഡസ്ട്രീസ് ഒാണേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് എ. സലാഹുദ്ദീൻ എടവണ്ണ അധ്യക്ഷത വഹിച്ചു. പി.കെ. മുഹമ്മദലി, ആർ.വി.സി. മുഹമ്മദ് പൊന്നാനി, അഷ്റഫ് കോട്ടക്കൽ, ഷാഫി പാണ്ടിയാട്, അബ്ദുന്നാസർ കാവനൂർ, അൻസാരി സുനൈസ്, എൻ. അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. തൈക്വാൻഡോ: ജില്ലക്ക് രണ്ടാംസ്ഥാനം മലപ്പുറം: ആലപ്പുഴ മുനിസിപ്പൽ ടൗൺഹാളിൽ ജൂനിയർ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ല ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാംസ്ഥാനം നേടി. എം. അനസ് അലി, ആരോൺ എബിൻ രഞ്ജിത്, എൻ. ശ്രീഹരി, എൻ. ശ്രീലക്ഷ്മി, മുഹമ്മദ് ത്വാസീൻ, എം.വി. അമൽ സലീഖ്, അജിത്കുമാർ, ഇർഷാദ് ഇസ്മായിൽ, എം.ഇ. അതുൽ, പി.വി. ശഹദ, ആൻസി ജോൺ, പി.പി. ശ്രീഷ്മ ദാസ് എന്നിവർ മെഡലുകൾ നേടി. ഇ.സി. മുഹമ്മദ് ആഷിഖ്, ഷാജിമോൻ എന്നിവർ മാനേജർമാരും എസ്. സഹീർ, ജോമോൻ എന്നിവർ പരിശീലകരുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.