അൽ ജാമിഅ വിദേശത്ത് ഉപരിപഠനത്തിന് കൂടുതൽ അവസരം സൃഷ്ടിക്കും -ഡോ. അബ്ദുസ്സലാം അഹ്മദ് ശാന്തപുരം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുകൾ നടത്തിയ ശാന്തപുരം അൽ ജാമിഅ വിദേശത്തെ കിടയറ്റ സർവകലാശാലകളിൽ ഉപരിപഠനത്തിനായി കൂടുതൽ അവസരം സൃഷ്ടിക്കുമെന്ന് റെക്ടർ ഡോ. അബ്ദുസ്സലാം അഹ്മദ് പറഞ്ഞു. തുർക്കിയിലെ വിവിധ സർവകലാശാലകളിലായി ഉപരിപഠനത്തിന് അവസരം ലഭിച്ച ഒമ്പത് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്കാറ, നജ്മുദ്ദീൻ അർബകാൻ, ഇബ്നു ഖൽദൂൻ, മർമറ, അൽദാഗ്, ഇസ്തംബൂൾ തുടങ്ങിയ സർവകലാശാലകളിലാണ് വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം ലഭിച്ചത്. മുഹമ്മദ് റഫാഹ്, എം.പി. ദിൽറുബ, കെ. ഇബ്റാഹീം, അബ്ദുൽ ബാസിത്, സ്വാലിഹ് ബിൻ ശൗക്കത്ത് അലി, ശമീമ എന്നിവർക്കാണ് ഡിഗ്രി തലത്തിൽ പ്രവേശനം ലഭിച്ചത്. നവാസ് മുഹമ്മദിന് പി.ജി തലത്തിലും ബിലാൽ അബ്ദുൽ സത്താർ, റസീം നൗഷാദ് എന്നിവർക്ക് പിഎച്ച്.ഡി തലത്തിലും പ്രവേശനം ലഭിച്ചു. അൽ ജാമിഅ ഹയർ അതോറിറ്റി ചെയർമാൻ ഡോ. കൂട്ടിൽ മുഹമ്മദലി യാത്രയയപ്പ് സന്ദേശം നൽകി. അസി. റെക്ടർ ഇൽയാസ് മൗലവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.പി. ശംസീർ നന്ദിയും പറഞ്ഞു. പടം ശാന്തപുരം അൽ ജാമിഅയിൽനിന്ന് ഉപരിപഠനാവശ്യാർഥം തുർക്കിയിലെ സർവകലാശാലകളിലേക്ക് പോകുന്ന വിദ്യാർഥികൾക്കായി സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ ഡോ. കൂട്ടിൽ മുഹമ്മദലി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.