'കലാകാരന്മാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ നടപടി വേണം'

എടക്കര: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ നിലമ്പൂര്‍ മേഖല കണ്‍വെന്‍ഷന്‍ എടക്കര കലാസാഗര്‍ തിയേറ്ററില്‍ നടന്നു. കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ തസ്തികകളില്‍ ജോലിക്ക് ആനൂകൂല്യങ്ങള്‍ നല്‍കുന്നപോലെ കലാകാരന്മാര്‍ക്കും ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കലാകാരന്മാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയില്‍ നടക്കുന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും ജാഗ്രത പാലിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റി അംഗം സുകുമാരന്‍ നിലമ്പൂര്‍ പതാക ഉയര്‍ത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് നിലമ്പൂര്‍ സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് വില്‍സണ്‍ സാമുവേല്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. നന്മ സംസ്ഥാന സെക്രട്ടറി രവി കേച്ചേരി സംഘടന റിപ്പോര്‍ട്ടും മേഖല സെക്രട്ടറി സജിത്ത് വി. പൂക്കോട്ടുംപാടം പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വിജയലക്ഷ്മി നിലമ്പൂര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി ഹംസ മലയില്‍, അംഗം ഉമേഷ് നിലമ്പൂര്‍, സര്‍ഗ വനിത ജില്ല പ്രസിഡൻറ് ഗീതാകുമാര്‍ ചുങ്കത്തറ, രഞ്ജിനി തിരുവാലി, സിജു ഗോപിനാഥ്, കലാമണ്ഡലം ഉദയഭാനു എന്നിവര്‍ പ്രസംഗിച്ചു. യൂനിറ്റുകളില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്തു. സര്‍ഗവനിത മേഖല യോഗവും നടത്തി. ചിത്രവിവരണം: നന്മ നിലമ്പൂര്‍ മേഖല കണ്‍വെന്‍ഷന്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.