തൊടൂക്കാപ്പിൽ കാറുകൾ കൂട്ടിയിടിച്ചു

തച്ചനാട്ടുകര: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ തൊടൂക്കാപ്പിൽ വാഹനങ്ങൾ കൂട്ടയിടിച്ചു. റോഡിലെ കുഴിയിൽ ചാടുന്നത് ഒഴിവാക്കാൻ നിർത്തിയ ഇന്നോവക്ക് പിറകിൽ അതേ ദിശയിൽ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന വാഗൺആർ കാർ ഇടിക്കുകയായിരുന്നു. ഇടിച്ച വാഗൺആർ കാറിനു പുറകിൽ മറ്റൊരു വാഗൺആർ കാറും വന്നിടിച്ചു. ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലാണ് ദേശീയപാതയിലുടനീളം കുഴികൾ രൂപപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.