നാടുകാണിയിലെ ജാറം തകർക്കൽ; പൊലീസ് സ്​റ്റേഷനിലേക്ക് മാർച്ച്

നിലമ്പൂർ: നാടുകാണി ചുരത്തിലെ മഖാം തകർത്ത പ്രതികളെ ഉടൻ പിടികൂടണമെന്നാവശ‍്യപ്പെട്ട് സമസ്ത കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴിക്കടവ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. രാവിലെ പത്തരയോടെ ടൗണിൽനിന്ന് ആരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷൻ ജങ്ഷനിൽ തടഞ്ഞു. പൊതുയോഗം എസ്.വൈ.എസ് മണ്ഡലം പ്രസിഡൻറ് അബദുൽ അസീസ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ല സെക്രട്ടറി സലീം എടക്കര അധ‍്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ ദാരിമി മുണ്ടേരി, എ.കെ. അമാനുല്ല ദാരിമി, യാക്കൂബ് ഫൈസി, ഉസ്മാൻ ഫൈസി കാരപ്പുറം, മുഹമ്മദ് ഫൈസി പാതാർ എന്നിവർ സംസാരിച്ചു. പി.കെ. മുഹമ്മദ് ഫൈസി, ഹനീഫ ദാരിമി, ബഷീർ ഫൈസി, ഇസ്ഹാഖ് അടുക്കത്ത്, ലത്തീഫ് മണിമൂളി, എ.ടി. അൻവർ ഫൈസി തുടങ്ങിയവർ നേതൃത്വം നൽകി. പടം: നാടുകാണി മഖാം തകർത്തവരെ പിടികൂടണമെന്നാവശ‍്യപ്പെട്ട് സമസ്ത കോ-ഓഡിനേഷൻ കമ്മിറ്റി വഴിക്കടവ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് അബ്ദുൽ അസീസ് മുസ്ലിയാർ മൂത്തേടം ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.