സർവിസിലുള്ള അധ്യാപകർക്ക് കെ ടെറ്റ് ബാധകമാക്കരുത് -^കെ.എസ്.ടി.യു

സർവിസിലുള്ള അധ്യാപകർക്ക് കെ ടെറ്റ് ബാധകമാക്കരുത് --കെ.എസ്.ടി.യു alert allocal സർവിസിലുള്ള അധ്യാപകർക്ക് കെ ടെറ്റ് ബാധകമാക്കരുത് --കെ.എസ്.ടി.യു മലപ്പുറം: സർവിസിലുള്ള അധ്യാപകരെ കെ ടെറ്റ് പരീക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന് കെ.എസ്.ടി.യു മലപ്പുറം വിദ്യാഭ്യാസ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കെ ടെറ്റ് പരീക്ഷ പാസാകണമെന്ന നിയമം കെ.ഇ.ആറിൽ ഉൾപ്പെട്ടിട്ടില്ല. പുതുതായി സർവിസിൽ പ്രവേശിക്കുന്നവർക്ക് കൊണ്ടുവന്ന യോഗ്യത പരീക്ഷ സർവിസിലുള്ളവർക്കും പ്രൊമോഷൻ ലഭിച്ചവർക്കും ബാധകമാക്കുന്നത് അനീതിയാണെന്നും യോഗം ചൂണ്ടിക്കാട്ടി. ജില്ല ജനറൽ സെക്രട്ടറി മജീദ് കാടേങ്ങൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ.എ. സലാം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ടി.എം. ജലീൽ, സെക്രട്ടറി സഫ്തറലി വാളൻ, വിദ്യാഭ്യാസ ജില്ല ജനറൽ സെക്രട്ടറി എം. മുഹമ്മദ് സലീം, പി. കുഞ്ഞിമുഹമ്മദ്, ഷാജഹാൻ വാറങ്കോട്, കെ. ഫെബിൻ, അഷ്റഫ് നാനാക്കൽ, പി.ടി. അഹമ്മദ് റാഫി, നാസർ കാരാടൻ, ഒ. അബ്ദുസ്സലാം, സി.എച്ച്. യാസറലി എന്നിവർ സംസാരിച്ചു. 'അറബിക് അധ്യാപക നിയമനം ത്വരിതപ്പെടുത്തണം' മലപ്പുറം: പി.എസ്.ഇ അറബിക് എൽ.പി.എസ്.എ നിയമനം ത്വരിതപ്പെടുത്തണമെന്ന് റാങ്ക് ഹോൾഡേഴ്സ് യോഗം ആവശ്യപ്പെട്ടു. നൂറുകണക്കിന് അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോൾ നിയമനത്തിൽ മെല്ലെപ്പോക്ക് തുടരുകയാണ്. അടുത്തവർഷം കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റിൽനിന്ന് ഇതുവരെ നാമമാത്രമായ നിയമനമാണ് നടത്തിയതെന്നും യോഗം വിലയിരുത്തി. സി.ടി. കുഞ്ഞമ്മു ഉദ്ഘാടനം ചെയ്തു. പി.കെ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. എസ്.എ. റസാഖ് റിപ്പോർട്ട് അവതരിപ്പിച്ചു. സി.എ. കരീം, ബുഷ്റാബി, റുഖിയ, ശിഹാബുദ്ദീൻ, ഹസീന, ബഷീർ, ഷമീർ, അഷ്റഫ്, സുമയ്യ, ഹാരിസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.