പ്രതിസന്ധിക്ക്​ പരിഹാരം ഇസ്​ലാമിക സാമ്പത്തിക വ്യവസ്​ഥ ^എച്ച്​. അബ്​ദുൽ റഖീബ്​

പ്രതിസന്ധിക്ക് പരിഹാരം ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ -എച്ച്. അബ്ദുൽ റഖീബ് പൂപ്പലം: പലിശയിലും ചൂഷണത്തിലുമധിഷ്ഠിതമായ ഇന്ത്യൻ സാമ്പത്തിക ക്രമമാണ് നമ്മുടെ രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചെതന്ന് തമിഴ് ദ്വൈവാരിക 'സമരസം' എഡിറ്ററും ഇന്ത്യൻ സ​െൻറർ ഫോർ ഇസ്ലാമിക് ഫിനാൻസ് സെക്രട്ടറിയുമായ എച്ച്. അബ്ദുൽ റഖീബ് അഭിപ്രായപ്പെട്ടു. സത്യത്തിലും നീതിയിലുമധിഷ്ഠിതമായ ഒരു വ്യവസ്ഥക്ക് മാത്രമേ അതിജീവനം സാധ്യമാകൂ. ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ പ്രായോഗികവത്കരണമാണെന്നും അദ്ദേഹം പറഞ്ഞു. പൂപ്പലം അൽജാമിഅ ആർട്സ് ആൻഡ് സയൻസ് കോളജിൽ 'ഇസ്ലാമിക് ഫിനാൻസ്, പ്രതീക്ഷയും പ്രതിസന്ധികളും' വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ എ.പി. റിയാസ് അധ്യക്ഷത വഹിച്ചു. ഇസ്ലാമിക് ഫിനാൻസ് ഡിപ്പാർട്മ​െൻറ് എച്ച്.ഒ.ഡി സിയാഉറഹ്മാൻ, കോളജ് യൂനിയൻ ചെയർമാൻ മുഹമ്മദ് സബീൽ, വിദ്യാർഥി പ്രതിനിധികളായ അസീർ, റഷാദ് തുടങ്ങിയവർ സംസാരിച്ചു. caption g/sun/manathmangalam temple മാനത്തുമംഗലം തിരുവള്ളിക്കാട് മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി കുന്നത്ത്പറമ്പിൽ സത്യൻ ശർമ കുട്ടികൾക്ക് ഹരിശ്രീ കുറിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.