വണ്ടൂർ: ശാരിയിൽ കളപ്പാട്ടുകുന്ന് അംഗൻവാടിയുടെയും ഒരുമ വയോജന കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ വയോജന ദിനാചരണവും മുതിർന്ന പൗരന്മാർക്കുള്ള വിനോദ പരിപാടികളും നടത്തി. ഒരുമ പ്രസിഡൻറ് കെ. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ പി. സുബൈദ, അംബേദ്‌കർ ഗ്രന്ഥശാല സെക്രട്ടറി ടി. രാമകൃഷ്ണൻ, നാസർ തുള്ളിശ്ശേരി, കെ.പി. ബുഷ്‌റ, പി. മുഹമ്മദ് കുട്ടി, സരോജിനി, കെ. സദാനന്ദൻ, എം. ബാലകൃഷ്ണൻ, പി. കുമാരൻ തുടങ്ങിയവർ സംബന്ധിച്ചു. വണ്ടൂർ: വാളോറിങ്ങൽ പൈങ്കുളങ്കര നവധാര ക്ലബിെൻറയും തിരുനെല്ലി അംഗൻവാടിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പോരൂർ ഗ്രാമപഞ്ചായത്ത് അംഗം സി.പി. നാരായണൻ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ശിവദാസൻ മുതിർന്ന പൗരന്മാരെ ആദരിച്ചു. വയോജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തിൽ റിട്ട. പ്രിൻസിപ്പൽ രവികുമാർ ക്ലാസെടുത്തു. ക്ലബ് പ്രസിഡൻറ് പ്രഭോഷ്, സെക്രട്ടറി കെ.പി. ജിനീഷ്, നവതരംഗം മഹിള സമാജം സെക്രട്ടറി ഉഷാകുമാരി, കെ. മൊയ്‌തീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.