എംപവർമെൻറ്​ മീറ്റ് സമാപിച്ചു

കാളികാവ്: കർമ നൈരന്തര്യത്തിലൂടെ ആത്മീയ ഉൽകർഷവും സാമുദായിക---സാമൂഹിക-രാഷ്ട്രീയ ഔന്നിത്ത്യം നേടാൻ പ്രതിജ്ഞ പുതുക്കി എസ്.വൈ.എസ് വണ്ടൂർ മണ്ഡലം ആമില എംപവർ മീറ്റ് സമാപിച്ചു. കാളികാവ് അടക്കാകുണ്ട് വാഫി പി.ജി കാമ്പസ് സെമിനാർ ഹാളിൽ ചേർന്ന ക്യാമ്പ് ഇബ്രാഹീം ഫൈസി റിപ്പൺ ഉദ്ഘാടനം ചെയ്തു. സി. അബ്ദുല്ല മൗലവി അധ്യക്ഷത വഹിച്ചു. ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ഫരീദ് റഹ്മാനി കാളികാവ് വിഷയം അവതരിപ്പിച്ചു. ഗഫൂർ ഫൈസി പാലക്കൽവെട്ട, സലാം ഫൈസി ഇരിങ്ങാട്ടിരി, മൂസ മുസ്ലിയാർ ഐയനിക്കാട്, ഫസൽ തങ്ങൾ മമ്പാട്, മായിക്കൽ ഇണ്ണി ഹാജി, ഉബൈദുല്ല ഫൈസി വാണിയമ്പലം, അക്ബർ മമ്പാട്, ബഹാഉദ്ദീൻ ഫൈസി ഉദരംപൊയിൽ, ഹുസൈൻ തങ്ങൾ എന്നിവർ സംസാരിച്ചു. എട്ട് പഞ്ചായത്തുകളിൽ നിെന്നത്തിയ നാനൂറോളം ആമില അംഗങ്ങൾ റോഹിങ്ക്യയിലും മറ്റും പീഡനം അനുഭവിക്കുന്നവർക്കായി പ്രത്യേക പ്രാർഥന നടത്തിയാണ് പിരിഞ്ഞത്. പടം.. എസ്.വൈ.എസ് വണ്ടൂർ മണ്ഡലം ആമില എംപവർമ​െൻറ് മീറ്റിൽ ഹംസ റഹ്മാനി കൊണ്ടിപറമ്പ് സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.