പ്രധാൻ ജീ... നിങ്ങളുടെ നാടും ഞങ്ങളുടെ നാടും ഭൂമിയും ആകാശവും പോലെ

പാലക്കാട്: 'പ്രധാൻ ജീ...' (ചില ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പഞ്ചായത്ത് പ്രസിഡൻറുമാരെ വിളിക്കുന്നത് പ്രധാൻ ജീ എന്നാണ്) ബുള്ളറ്റിൽ എന്നോട് കുറച്ചു കൂടി ചേർന്നിരുന്ന് തനോ മുണ്ടെ പറഞ്ഞു -''ഞങ്ങളുടെ നാടും നിങ്ങളുടെ നാടും തമ്മിൽ ഒരു താരതമ്യവുമില്ല. അഥവാ ഉണ്ടെങ്കിൽ അത് ആകാശവും ഭൂമിയും പോലെ വ്യത്യസ്തവുമാണ്...'' ഗോത്രവർഗ പ്രാദേശിക ഭാഷയുടെ ചുവയുള്ള അയാളുടെ ഹിന്ദി, അയാളെപ്പോലെത്തന്നെ ആർഭാടരഹിതമായിരുന്നു. പൊൻമണി നെല്ലി​െൻറ വിളഞ്ഞ കതിരുകൾ പോലെ അത് ഉച്ചവെയിലിൽ നൃത്തം വെച്ചു. കഴിഞ്ഞദിവസം ജില്ലയിലെ പൂക്കോട്ട്കാവ് പഞ്ചായത്ത് പ്രസിഡൻറ് ജയദേവൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പി​െൻറ ആദ്യ വാചകങ്ങളാണിത്. ഝാർഖണ്ഡിലെ റാഞ്ചി ജില്ലയിലെ മനാത് പഞ്ചായത്തിൽനിന്ന് വികേന്ദ്രീകരണ ഭരണ സംവിധാനത്തെക്കുറിച്ച് പഠിക്കാനെത്തിയ സംഘത്തിലെ തലവനും പഞ്ചായത്ത് പ്രസിഡൻറുമായ താനോ മുണ്ടെ കേരളത്തിലെ ഗ്രാമത്തെയും റാഞ്ചിയിലെ ഗ്രാമത്തെയും താരതമ്യം ചെയ്ത് സംസാരിച്ചതാണ് ജയദേവൻ ഫേസ്ബുക്കിൽ കുറിച്ചത്. മനോഹരമായ പൂക്കോട്ടുകാവ് പഞ്ചായത്ത് കണ്ട മുണ്ടെ അന്തം വിട്ടു. വികസന കാര്യത്തിൽ ഉത്തരേന്ത്യയെയും കേരളത്തെയും താരതമ്യം ചെയ്യാൻകൂടി സാധിക്കില്ലെന്നാണ് അയാൾ പറഞ്ഞതെന്ന് ജയദേവൻ പറയുന്നു. പൂക്കോട്ടുകാവ് പഞ്ചായത്തിലെ സ്കൂൾ, അംഗൻവാടി, പ്രാഥമികാശുപത്രി തുടങ്ങിയവയെയാണ് മുണ്ടയെ പ്രധാനമായി ആകർഷിച്ചത്. നമ്മുടെ എൽ.പി സ്കൂൾ സൗകര്യം പോലും അവിടത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇല്ല. ഇത്രയും സൗകര്യവും എണ്ണയിട്ട സംവിധാനവും അവർക്ക് അപരിചിതം. നമ്മുടെ നാട്ടിലെ മൂക്കൊലിപ്പില്ലാത്ത കുട്ടികളും അവർക്ക് അദ്ഭുതം. റാഞ്ചിയിലെ ഉൾനാടൻ ഗ്രാമങ്ങളിലെ വീടുകൾ ഏറെയും മണ്ണുകൊണ്ടുണ്ടാക്കിയ കുടിലുകളാണെന്നും കുട്ടികളിൽ പോഷകാഹാരക്കുറവ് പ്രകടമാണെന്നും ഇവർ പറഞ്ഞതായി ജയദേവൻ പറയുന്നു. പഞ്ചായത്തുതലത്തിൽ പോലും അവിടെ സർക്കാർ ആശുപത്രികൾ വിരളം. ജയദേവ​െൻറ ബൈക്കിലായിരുന്നു മുണ്ടെ ഗ്രാമം സന്ദർശിച്ചത്. പഞ്ചായത്ത് ഭരണവും കുടുംബശ്രീ സംവിധാനം എങ്ങനെ ഝാർഖണ്ഡിൽ നടപ്പാക്കുമെന്നാണ് ഇവരുടെ പ്രധാന സന്ദർശനോദ്ദേശ്യം. പഞ്ചായത്തിൽ നടപ്പാക്കുന്ന എല്ലാ പദ്ധതികളും സന്ദർശിച്ച് പഠിച്ച ശേഷമാണ് കഴിഞ്ഞദിവസം സംഘം റാഞ്ചിയിലേക്ക് യാത്ര തിരിച്ചത്. photo cap പൂക്കോട്ടുകാവ് പഞ്ചായത്ത് പ്രസിഡൻറ് ജയദേവ​െൻറ ബുള്ളറ്റിന് പിറകിൽ താനോ മുണ്ടെ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.