നിരോധിത മരുന്ന് വിൽപന​: ജില്ലകളിൽ ടാസ്​​ക്​ഫോഴ്​സ്​

മലപ്പുറം: നിരോധിക്കപ്പെട്ടതും നിയന്ത്രണ പട്ടികയിലുള്ളതുമായ അലോപതി മരുന്നുകളുടെ വിപണനം തടയാൻ ഡ്രഗ്സ് കൺേട്രാൾ വിഭാഗം ജില്ലകൾതോറും പ്രത്യേകം ടാസ്ക്ഫോഴ്സ് രൂപവത്കരിക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തി​െൻറ ശിപാർശയുടെ വെളിച്ചത്തിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഒാഫ് ഇന്ത്യ (ഡി.സി.ജി.െഎ) നിർദേശപ്രകാരമാണ് നടപടി. ഹിമാചൽപ്രദേശ് ഹൈകോടതിയുടെ ഉത്തരവി​െൻറ വെളിച്ചത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ടാസ്ക്ഫോഴ്സ് രൂപവത്കരിക്കാൻ ശിപാർശ ചെയ്തത്. ഒൗഷധങ്ങളുടെ നിർമാണം, വിതരണം, വിൽപന, ദുരുപയോഗം എന്നിവ കർശനമായി നിരീക്ഷിക്കണമെന്നാണ് കേന്ദ്ര നിർദേശം. ഇതിനായി ജില്ല അടിസ്ഥാനത്തിൽ നിരന്തര പരിശോധന നടത്തണം. നിരോധിത മരുന്നുകൾ ഫാർമസികളിലും ആശുപത്രികളിലും വിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. േഡാക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് വിൽക്കുന്ന ഫാർമസികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ചട്ടലംഘനം കണ്ടെത്തിയാൽ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം. ഷെഡ്യൂൾഡ് ഡ്രഗ്സ് വിൽക്കുന്ന മൊത്തവ്യാപാരികളും ചില്ലറ വിൽപനക്കാരും ശരിയായ രേഖ സൂക്ഷിക്കുകയും ഇവ പരിശോധനവേളയിൽ കാണിക്കുകയും വേണം. മൂന്ന് മാസത്തിലൊരിക്കൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം മുമ്പാകെ രേഖകൾ സമർപ്പിക്കണമെന്ന് ഡി.സി.ജി.െഎ ഉത്തരവിൽ പറയുന്നു. പാലുൽപാദനം കൂട്ടാൻ പശുക്കളിലും പച്ചക്കറി, പഴം എന്നിവയിലും ഒാക്സിറ്റോസിൻ എന്ന ഹോർമോൺ ഇൻജക്ഷൻ അമിത അളവിൽ കുത്തിവെക്കുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ഇൗ ഇൻജക്ഷന് സർക്കാർ കർശന നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഒാക്സിറ്റോസിൻ ദുരുപയോഗം തടയാൻ ഇവയുടെ വിപണനം കർശനമായി നിരീക്ഷിക്കാൻ ഡി.സി.ജി.െഎ നിർദേശമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.