വീതി കുറഞ്ഞ കുമ്മന്തൊടി പാലത്തിൽ ചരക്ക് ലോറിയിടിച്ച് അപകടം

തേഞ്ഞിപ്പലം: പെരുവള്ളൂർ-പറമ്പിൽപീടിക-പടിക്കൽ റോഡിലെ കുമ്മന്തൊടി പാലത്തിൽ ചരക്ക് ലോറിയിടിച്ച് അപകടം. കർണാടകയിൽനിന്ന് ചരക്കുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. പാലത്തി‍​െൻറ കൈവരിയിലിടിച്ച ലോറി താഴേക്ക് മറിയാതിരുന്നത് വൻ ദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് പാലത്തി​െൻറ കൈവരികൾ തകർന്ന് തോട്ടിലേക്ക് മുറിഞ്ഞ് തൂങ്ങി. കർണാടകയിൽനിന്ന് വിവിധ ബേക്കറികളിലേക്ക് പഞ്ചസാരയുമായി എത്തിയതായിരുന്നു ചരക്കുലോറി. പാലം എത്തുന്നതിന് മുമ്പുള്ള ഇറക്കമിറങ്ങി വരവെ എതിരെനിന്ന് മറ്റൊരു വാഹനം വരുന്നത് കൊണ്ട് ലോറി വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയത്. ഒരു വാഹനത്തിന് പോവാൻ മാത്രം വീതിയുള്ള പാലമാണിത്. വീതിയുള്ള റോഡിൽനിന്ന് പാലത്തി‍​െൻറ വീതികുറവ് അറിയാതെ പാലത്തിലേക്ക് കയറിയതാണ് അപകടത്തിനിടയാക്കിയത്. അപകടത്തെ തുടർന്ന് ഇവിടെ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. റോഡി‍​െൻറ വീതിയനുസരിച്ച് പാലം വീതിയില്ലാത്തതിനാൽ ഇവിടെ അപകടം പതിവാണ്. കുമ്മന്തൊടി പാലത്തി‍​െൻറ കൈവരിയിലിടിച്ച് അപകടത്തിൽപെട്ട ചരക്ക് ലോറി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.