ഗാന്ധി മുതൽ ഗൗരി വരെ: യൂത്ത് ലീഗ് പ്രതിഷേധ സംഗമം നാളെ

താനൂർ: ഗാന്ധിജയന്തി ദിനമായ തിങ്കളാഴ്ച 'ഗാന്ധി മുതൽ ഗൗരി വരെ' എന്ന പ്രമേയത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കാൻ താനൂർ നിയോജക മണ്ഡലം മുസ് ലിം യൂത്ത് ലീഗ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. താനൂർ ബസ്സ്റ്റാൻഡ് പരിസരത്തെ മിനി പാർക്കിൽ നടക്കുന്ന പ്രതിഷേധ സദസ്സ് മുസ്ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.ടി. അശ്റഫ് ഉദ്ഘാടനം ചെയ്യും. പ്രമുഖ ഗാന്ധിയൻ യു.കെ. ദാമോദരൻ, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം പി.എ. റഷീദ്, മണ്ഡലം ലീഗ് പ്രസിഡൻറ് കെ.എൻ. മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എം.പി. അശ്റഫ്, മുനിസിപ്പൽ ലീഗ് പ്രസിഡൻറ് ടി.പി.എം. അബ്ദുൽ കരീം എന്നിവർ സംസാരിക്കും. യോഗത്തിൽ റഷീദ് മോര്യ അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് പ്രസിഡൻറ് കെ.എൻ. മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എം.പി. അശ്റഫ്, പി. ഇസ്മായീൽ, വി.കെ.എ ജലീൽ, ടി.എ. റഹീം മാസ്റ്റർ, എൻ. ജാബിർ, ജാഫർ ആൽബസാർ, എ.എം. മുഹമ്മദ് യൂസുഫ്, കെ. മുഹമ്മദ് ഉബൈസ്, ടി. നിയാസ്, കെ.പി. നിഹ്മത്തുല്ല, പി.കെ. ഇസ്മായീൽ, കെ. ഷാജി, ഫൈസൽ മൂപ്പൻ, കെ.പി. സൈനുദ്ദീൻ, കെ.പി. നിസാമുദ്ദീൻ, കെ.പി. ഷാഹുൽ ഹമീദ്, പി. അലി അക്ബർ, തൊട്ടിയിൽ സൈതലവി, ഉസ്മാൻ മച്ചിങ്ങൽ, സമീർ കോറാട്, കെ.എൻ. ഹകീം തങ്ങൾ, പി. ആശിഖ്, കെ.കെ. ആസിഫലി, റഷീദ് തമ്പ്രേരി, നൗഷാദ് അഞ്ചുടി എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് (ഞായർ) തിരുനാവായ സമസ്ത ഇസ്ലാമിക് സ​െൻറർ: ഖുർആൻ തജ്വീദ് ക്ലാസ് -ഹാഫിള് അബ്ദുൽ ഗഫൂർ ഹുദവി -5.30 കൊടക്കൽ പി.കെ പടി: സി.പി.എം പൊതുയോഗം -6.30 പൂങ്ങോട്ടുകുളം മാലതി നഴ്സിങ് ഹോമിനടുത്ത രാകേന്ദു: സമസ്ത കേരള വാരിയർ സമാജം തിരൂർ യൂനിറ്റ് പൊതുയോഗവും കെ.കെ. വാരിയർ -രുദ്ര വാരിയർ സ്മാരക സ്കോളർഷിപ് വിതരണവും -10.00 ചന്ദനക്കാവ് ഭഗവതി ക്ഷേത്രം: കളമെഴുത്തുപാട്ട് -6.00, സന്ധ്യാവേല -7.00 മദ്റസ കെട്ടിടോദ്ഘാടനവും മതപ്രഭാഷണവും തിരൂർ: നടുവിലങ്ങാടി മഹല്ല് തറയൻ പറമ്പ് ഹിദായത്തുസ്വിബിയാൻ മദ്റസ കെട്ടിടോദ്ഘാടനവും ദ്വിദിന മതപ്രഭാഷണവും ദുആ സമ്മേളനവും ഞായർ, തിങ്കൾ ദിവസങ്ങളിൽ പൂക്കയിൽ കോയക്കുട്ടി ഹാജി നഗറിൽ നടക്കും. ഞായറാഴ്ച വൈകീട്ട് ഏഴിന് അബ്ദുൽ ബാരി ബാഖവി ഉദ്ഘാടനം ചെയ്യും. സ്വാലിഹ് ഹുദവി തൂത പ്രഭാഷണം നടത്തും. മദ്റസ ഉദ്ഘാടനം ഞായറാഴ്ച ഹൈദറലി ശിഹാബ് തങ്ങൾ നിർവഹിക്കും. അബ്ദുൽ ജലീൽ റഹ്മാനി വാണിയന്നൂർ പ്രഭാഷണം നടത്തും. ദുആ സമ്മേളനത്തിന് അത്തിപ്പറ്റ മൊയ്തിൻ കുട്ടി മുസ്ലിയാരും സ്വലാത്ത് മജ്ലിസിന് ഫഖ്റുദ്ദീൻ ഹസനി തങ്ങളും നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.