ജോൺസൺ ഐരൂരിനെ ആദരിച്ചു

----നിലമ്പൂർ: 70 വയസ്സ് പൂർത്തിയായ മനഃശാസ്ത്രജ്ഞനും യുക്തിവാദിയുമായ ഡോ. ജോൺസൺ ഐരൂരിന് നിലമ്പൂരി‍​െൻറ ആദരം. പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. യുക്തിവാദികൾ മനുഷ‍്യസ്നേഹികളാണെന്നും സമൂഹത്തി‍​െൻറ നന്മക്കായി പ്രവർത്തിക്കുന്നവരാണ്. ആർക്കും ഉൾക്കൊള്ളാൻ കഴിയുന്ന വ‍്യക്തിത്വത്തിന് ഉടമയാണ് ജോൺസൺ ഐരൂരെന്നും അദ്ദേഹം പറഞ്ഞു. പട്ടിക്കാടൻ ഷാനവാസ് കല്ലിൽ തീർത്ത ജോൺസൺ ഐരൂരി‍​െൻറ ചിത്രം വഹാബും മനഃശാസ്ത്രജ്ഞൻ കെ.എസ്. ഡേവിഡും ചേർന്ന് ജോൺസൺ ഐരൂരിന് കൈമാറി. മജീഷ‍്യൻ ആർ.കെ. മലയത്ത് അധ‍്യക്ഷത വഹിച്ചു. മനഃശാസ്ത്രജ്ഞൻ കെ.എസ്. ഡേവിഡ് മുഖ‍്യപ്രഭാഷണം നടത്തി. അഡ്വ. പി.എ. പൗരൻ, നഗരസഭ ചെയർപേഴ്സൻ പത്മിനി ഗോപിനാഥ്, കൗൺസിലർമാരായ പി.എം. ബഷീർ, മുസ്തഫ കളത്തുംപടിക്കൽ, ജോസ് കെ. അഗസ്റ്റ്യൻ, ഡോ. ജയപ്രകാശൻ, എ.പി. അഹമ്മദ്, ഡോ. വാസുദേവൻ, ഐരൂരി‍​െൻറ ഭാര‍്യ കോമളം, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കല്ലായി മുഹമ്മദാലി എന്നിവർ സംസാരിച്ചു. ജോൺസൺ ഐരൂർ മറുപടി പ്രസംഗം നടത്തി. പടം:2 മനഃശാസ്ത്രജ്ഞൻ ജോൺസൺ ഐരൂരിനെ ആദരിക്കൽ ചടങ്ങ് പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.