സി.പി.എം ഭരിക്കുന്ന കോർപറേഷനിൽ 'പൂജവെപ്പ്​'

സി.പി.എം ഭരിക്കുന്ന കോർപറേഷനിൽ 'പൂജവെപ്പ്' സി.പി.എം ഭരിക്കുന്ന കോർപറേഷനിൽ 'പൂജവെപ്പ്' സി.പി.എം ഭരിക്കുന്ന കോർപറേഷനിൽ 'പൂജവെപ്പ്' തൃശൂർ: സി.പി.എം ഭരിക്കുന്ന തൃശൂർ കോർപറേഷനിലും പൂജവെച്ചു. കോർപറേഷൻ വൈദ്യുതി വിഭാഗത്തിലാണ് പൂജവെപ്പ് നടന്നത്. ഓഫിസ് ആകെ കുരുത്തോലയും പൂമാലയിട്ട് അലങ്കരിച്ചു. കളഭവും കുങ്കുമവും ചാർത്തി അണിയിച്ചൊരുക്കി. സരസ്വതിയുടെ ഛായാചിത്രം സ്ഥാപിച്ചും. പൂജാരിയെ കൊണ്ടുവന്ന് പൂജാ കർമങ്ങളും ചെയ്തു. വെള്ളിയാഴ്ചയാണ് പൂജ അവധിയെങ്കിലും, വ്യാഴാഴ്ച ഉച്ചയോടെ തന്നെ പൂജ പരിപാടികൾക്കായി ജീവനക്കാർ ഓഫിസ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. ജീവനക്കാരിൽ അധികവും സി.ഐ.ടി.യു അംഗങ്ങളാണ്.ബി.എം.എസ്, ഐ.എൻ.ടി.യു.സി വിഭാഗങ്ങളിൽപെട്ടവർ എല്ലാ അഭിപ്രായ വ്യത്യാസവും മറന്ന് സി.ഐ.ടി.യു പ്രവർത്തകർക്കൊപ്പം പൂജക്കുള്ള ഒരുക്കങ്ങളിൽ സജീവമായിരുന്നു. സി.പി.എം ജില്ല കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കോർപറേഷൻ ഭരണം നടക്കുന്നത്. പൂജ പരിപാടികൾ സി.പി.എം നേതൃത്വമോ, കോർപറേഷനിലെ സി.പി.എം അംഗങ്ങളോ മുമ്പ് അറിഞ്ഞിരുന്നില്ലെന്നാണ് പറയുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ മന്ത്രി കടകംപള്ളിയുടെ സന്ദർശന, വഴിപാട് വിവാദം ബ്രാഞ്ച് സമ്മേളനങ്ങളിൽ വിമർശനമായി നിൽക്കെയാണ് ജില്ല കമ്മിറ്റിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള കോർപറേഷൻ ഓഫിസിലെ പൂജവെപ്പും ഉയരുന്നത്. മുൻ വർഷങ്ങളിലും പൂജ വെക്കാറുണ്ടെന്നാണ് വൈദ്യുതി വിഭാഗം ജീവനക്കാർ പറഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.