വിടാവ് മല ക്രഷർ യൂനിറ്റ്: ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു

കരിങ്കല്ലത്താണി: താഴേക്കോട് വിടാവ് മലയിൽ ക്രഷർ യൂനിറ്റ് സ്ഥാപിക്കുന്നതിനെതിരായ ജനകീയ സമരം തുടരുന്നതിനിടെ മലപ്പുറം ജില്ല കലക്ടർ അമിത് മീണയുടെയും പെരിന്തൽമണ്ണ തഹസിൽദാറുടെയും നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു. പ്രദേശം സന്ദർശിച്ച കലക്ടർക്ക് മുന്നിൽ സ്ത്രീകളടക്കമുള്ള പ്രദേശവാസികൾ പരാതികളുടെ കെട്ടഴിച്ചു. 2004ൽ ഉരുൾപൊട്ടലുണ്ടായ സ്ഥലമാണിതെന്നും നിർദിഷ്ട ക്രഷർ -ക്വാറി യൂനിറ്റി​െൻറ 500 മീറ്റർ മാത്രം അകലെയാണ് ആലിപ്പറമ്പ്, താഴേക്കോട് പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതി വരാൻ പോകുന്നതെന്നും പ്രദേശവാസികൾ പരാതിപ്പെട്ടു. ക്വാറി സ്ഥിതിചെയ്യുന്ന ചെങ്കുത്തായ മലക്ക് താഴെ താമസിക്കുന്ന തങ്ങളുടെ ജീവന് ക്വാറി ഭീഷണിയാണെന്നും അവർ ബോധിപ്പിച്ചു. പരാതി അന്വേഷിക്കുന്നതി​െൻറ ഭാഗമായ സന്ദർശനമാണിതെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും തീരുമാനം എടുക്കുന്നതിന് മുമ്പ് പരാതിക്കാരെ വിളിപ്പിക്കുമെന്നും കലക്ടർ വിശദീകരിച്ചു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് സ്ത്രീകൾ മുന്നറിയിപ്പ് നൽകി. ഒമ്പത് വർഷമായി ക്വാറി ക്രഷർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ സമരരംഗത്തുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാസർ അടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി. ................................................................................................................................................................ ഫോട്ടോ മലപ്പുറം ജില്ല കലക്ടർ അമിത്‌മീണയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം വിടാവ്മല സന്ദർശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.