പട്ടാമ്പി ഉപജില്ല സ്‌കൂൾ കലോത്സവം: നടുവട്ടം, പരുതൂർ സ്കൂളുകൾ ജേതാക്കൾ

പട്ടാമ്പി: കൊപ്പം ജി.വി.എച്ച്.എസ്.എസിൽ നടന്ന ഉപജില്ല സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്‌കൂളും (272) ഹൈസ്‌കൂൾ വിഭാഗത്തിൽ പരുതൂർ ഹൈസ്‌കൂളും (250) കിരീടം ചൂടി. എടപ്പലം പി.ടി.എം.വൈ.എച്ച്.എസ്.എസ് (244), പട്ടാമ്പി ജി.ഒ.എച്ച്.എസ്.എസ് (228) എന്നിവ ഹയർ സെക്കൻഡറി വിഭാഗത്തിലും എടപ്പലം പി.ടി.എം.വൈ.എച്ച്.എസ് (216), പട്ടാമ്പി സ​െൻറ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ (197) എന്നിവ ഹൈസ്‌കൂൾ വിഭാഗത്തിലും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. യു.പി വിഭാഗത്തിൽ പരുതൂർ സി.ഇ.യു.പി സ്‌കൂൾ (76), മുതുതല എ.യു.പി.എസ്‌ (74), ചെമ്പ്ര സി.യു.പി.എസ് (71) എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. എൽ.പി വിഭാഗത്തിൽ കാരമ്പത്തൂർ എ.യു.പി.എസ് (58) ഒന്നാം സ്ഥാനം നേടി. 54 പോയേൻറാടെ കുളമുക്ക് എ.എം.എൽ.പി സ്‌കൂൾ, പേരടിയൂർ എ.എൽ.പി.എസ്‌ എന്നിവ രണ്ടാ൦ സ്ഥാനം പങ്കിട്ടു. പട്ടാമ്പി സ​െൻറ് പോൾസ് (51) സ്‌കൂൾ മൂന്നാം സ്ഥാനം നേടി. സംസ്‌കൃതോത്സവം യു.പി വിഭാഗത്തിൽ 86 പോയേൻറാടെ ഓങ്ങല്ലൂർ സി.ജി.എം, ചെമ്പ്ര സി.യു.പി.എസ് എന്നിവ സംയുക്ത ജേതാക്കളായി. പരുതൂർ സി.ഇ.യു.പി സ്‌കൂളിനാണ് (73) രണ്ടാ൦ സ്ഥാനം. ഹൈസ്‌കൂൾ വിഭാഗത്തിൽ എടപ്പലം പി.ടി.എം.വൈ.എച്ച്.എസ്.എസ്, ഓങ്ങല്ലൂർ സി.ജി.ഇ.എം.എച്ച്.എസ് എന്നിവ 86 പോയൻറ് വീതം നേടി ഒന്നാമതായി. പരുതൂർ ഹൈസ്‌കൂൾ (63) രണ്ടാമതെത്തി. അറബി സാഹിത്യോത്സവ൦ എൽ.പി വിഭാഗത്തിൽ കാരക്കുത്തങ്ങാടി വി.വി.എ.യു.പി.എസ് (40), പട്ടാമ്പി ജി.യു.പി.എസ് (35) എന്നിവ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടി. യു.പി വിഭാഗത്തിൽ എ.യു.പി.എസ് മണ്ണേങ്ങോട്, ജി.യു.പി.എസ് കിഴായൂർ എന്നിവ 65 പോയേൻറാടെ ഒന്നാം സ്ഥാന൦ പങ്കിട്ടു. കാരക്കുത്തങ്ങാടി വി.വി.എ.യു.പി.എസ്, ചുണ്ടമ്പറ്റ ബി.വി.യു.പി.എസ് എന്നിവ 61 പോയേൻറാടെ രണ്ടാ൦ സ്ഥാനം നേടി. ഹൈസ്‌കൂൾ വിഭാഗത്തിൽ ജി.വി.എച്ച്.എസ്.എസ് കൊപ്പ൦ (93) ജേതാക്കളായി. എടപ്പലം പി.ടി.എം.വൈ.എച്ച്.എസ്, പരുതൂർ ഹൈസ്‌കൂൾ എന്നിവ 91 പോയേൻറാടെ രണ്ടാ൦ സ്ഥാനം നേടി. സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സുമിത ഉദ്ഘാടനം ചെയ്‌തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ വനജ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. പട്ടാമ്പി നഗരസഭ ചെയർമാൻ കെ.പി. വാപ്പുട്ടി സമ്മാനദാനം നടത്തി. ജില്ല പഞ്ചായത്തംഗം എ. ഷാബിറ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സി.എം. നീലകണ്ഠൻ, കെ. ശാന്തകുമാരി, വാർഡംഗം ടി.പി. നാരായണൻ എന്നിവർ പങ്കെടുത്തു. ബെന്നി ഡൊമിനിക് സ്വാഗതവും എം.വി. രാജൻ നന്ദിയും പറഞ്ഞു. ചിത്രം: ഉപജില്ല സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗ൦ ജേതാക്കളായ നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്‌കൂൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.