കുത്തിവെപ്പെടുത്തതി​ന്​ പ്രധാനാധ്യാപകനെ മർദിച്ചതായി പരാതി

പൊന്നാനി: ആരോഗ്യവകുപ്പ് അധികൃതർ മീസിൽസ്, റുബെല്ല കുത്തിവെപ്പ് എടുക്കാനെത്തിയതിൽ പ്രതിഷേധിച്ച് രക്ഷിതാവ് പ്രധാനാധ്യാപകനെ മർദിച്ചു. അഴീക്കൽ ഫിഷറീസ് എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ സെയ്തലവിക്കാണ് മർദനമേറ്റത്. ഇദ്ദേഹത്തെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനി പൊലീസിൽ പരാതി നൽകി. ഇൗ സ്കൂളിൽ ഒറ്റ കുട്ടികളും കുത്തിവെപ്പെടുത്തിരുന്നില്ലെന്ന് പറയുന്നു. രണ്ടുതവണ ബോധവത്കരണ ക്ലാസ് നടത്തിയിട്ടും കുത്തിവെപ്പിന് രക്ഷിതാക്കൾ സമ്മതം അറിയിച്ചില്ല. തുടർന്ന് രണ്ടുദിവസം മുമ്പ് നഗരസഭ ചെയർമാൻ ത​െൻറ കുഞ്ഞിന് രക്ഷിതാക്കളുടെ മുന്നിൽവെച്ച് കുത്തിവെപ്പെടുത്തു. ഇതോടെയാണ് വാക്സിൻ നൽകാൻ ചിലരെങ്കിലും തയാറായത്. പിന്നീട് ഭൂരിഭാഗം രക്ഷിതാക്കളും സന്നദ്ധത പ്രകടിപ്പിച്ചു. തുടർന്നാണ് ചൊവ്വാഴ്ച ആരോഗ്യ വകുപ്പ് അധികൃതരെത്തി മറ്റ് കുട്ടികൾക്കും കുത്തിവെപ്പെടുത്തത്. ഇൗ സമയത്താണ് ഒരു രക്ഷിതാവെത്തി അധ്യാപകരോട് മോശമായി പെരുമാറിയത്. തടയാനെത്തിയപ്പോൾ പ്രധാനാധ്യാപകനെ മർദിക്കുകയായിരുന്നു. പ്രദേശവാസികളെത്തിയാണ് രംഗം ശാന്തമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.