പെന്തക്കോസ്ത് ചര്‍ച്ച് മലബാര്‍ കണ്‍വെന്‍ഷന്‍ ഇന്ന് മുതല്‍

എടക്കര: ഐ.പി.സി മലബാര്‍ മേഖല കണ്‍വെന്‍ഷന്‍ നിലമ്പൂര്‍ പാലുണ്ടയില്‍ ബുധനാഴ്ച വൈകീട്ട് ഏഴരക്ക് മേഖല രക്ഷാധികാരി പാസ്റ്റര്‍ വി.ജെ. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച രാവിലെ പത്തിന് പാസ്റ്റേഴ്സ് സമ്മേളനം, വൈകീട്ട് മൂന്നിന് പൊതുസമ്മേളനം, വെള്ളിയാഴ്ച ഉപവാസ പ്രാര്‍ഥന, സോദരി സമ്മേളനം എന്നിവ നടക്കും. ശനിയാഴ്ച യുവജന സമ്മേളനവും ഞായറാഴ്ച രാവിലെ എട്ടിന് സംയുക്ത ആരാധനയും നടക്കും. മലബാറിലെ ഏറ്റവും വലിയ പെന്തക്കോസ്ത് കണ്‍വെന്‍ഷനില്‍ ആറ് ജില്ലകളില്‍ നിന്നുള്ള അയ്യായിരത്തോളം വിശ്വാസികള്‍ പങ്കെടുക്കും. ദിവസവും വൈകീട്ട് 5.30 മുതല്‍ ഒമ്പതുവരെ പ്രഭാഷണം നടക്കും. ഭാരവാഹികളായ പാസ്റ്റര്‍ ജോണ്‍ ജോര്‍ജ്, പാസ്റ്റര്‍ ബിജോയ് കുര്യാക്കോസ്, ബ്രദര്‍ ജോര്‍ജ് തോമസ് വടക്കുഞ്ചേരി, സജി മത്തായി കാതേട്ട്, ജയിംസ് വര്‍ക്കി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.