നിലമ്പൂരിലെ സര്‍ക്കാര്‍ കോളജ്​ ആരംഭിക്കാന്‍ ഉടന്‍ നടപടി വേണമെന്ന്​ സംരക്ഷണ സമിതി

നിലമ്പൂര്‍: പുതുതായി അനുവദിച്ച സര്‍ക്കാര്‍ കോളജിെൻറ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ അധികൃതരോട് ആവശ്യപ്പെടാന്‍ കോളജ് സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. 2016^-17 വര്‍ഷത്തില്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കേണ്ടതായിരുന്നു. വിവിധ കാരണങ്ങളാൽ ഇത് നീണ്ടതോടെ കോളജ് സംരക്ഷണ സമിതി ഹൈകോടതിയെ സമീപിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ കോളജ് പ്രവര്‍ത്തനമാരംഭിക്കുമെന്ന്‍ ഹൈകോടതിയെ സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തു. നിലവിലുണ്ടായിരുന്ന സ്‌പെഷല്‍ ഓഫിസറുടെയും ഓഫിസിെൻറയും പ്രവര്‍ത്തനം പുനഃസ്ഥാപിക്കുകയോ പുതിയ സ്‌പെഷല്‍ ഓഫിസറെ നിയമിക്കുകയോ ചെയ്യണമെന്നും കോളജിനാവശ്യമായ സ്ഥലം വിട്ടു നൽകണമെന്നും ആവശ്യപ്പെടും. താൽക്കാലിക കെട്ടിടത്തിനായി നഗരസഭയോടും കോളജിെൻറ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് അനുവദിക്കാന്‍ ജനപ്രതിനിധികളോടും ആവശ്യപ്പെടും. യോഗത്തില്‍ പി.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. ജോസ് കെ. അഗസ്റ്റിന്‍, എം. മുജീബ്റഹ്മാന്‍, സി.വി. അശോകന്‍, ആര്‍. പാര്‍ത്ഥസാരഥി, അഡ്വ. പി. ഗോവർധനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.