സ്കൂ​ൾ ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ടു​ന്നു: അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യം ശ​ക്​​തം

എടക്കര: വ്യാപക കൈയേറ്റം മൂലം അന്യാധീനപ്പെട്ടുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ സ്കൂൾ സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. മുണ്ടേരി ഗവ. ട്രൈബൽ ഹൈസ്കൂളിെൻറ സ്ഥലമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. 2.47 ഏക്കർ ഭൂമിയാണ് സ്കൂളിെൻറ ഉടമസ്ഥതയില്‍ ഉണ്ടായിരുന്നത്. കൈയേറ്റം മൂലം ഭൂമിയുടെ അളവില്‍ കുറവ് വന്നിട്ടുണ്ട്. സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്ന് കാണിച്ച് അടുത്തിടെ പി.ടി.എ യോഗം ചേര്‍ന്ന് വിദ്യാഭ്യാസ വകുപ്പിനും ജില്ല പഞ്ചായത്തിനും നിവേദനം നല്‍കിയിരുന്നു. എന്നാല്‍, ഇതിനിടെയാണ് സ്കൂളിനോട് ചേര്‍ന്ന് നടപ്പാത കോണ്‍ക്രീറ്റ് ചെയ്യാന്‍ പോത്തുകല്‍ ഗ്രാമപഞ്ചായത്ത് അനുമതി നല്‍കിയത്. നിലവില്‍ നാലര അടിയോളം വീതിയും 150 മീറ്റര്‍ വീതിയുമുള്ള റോഡിനാണ് പഞ്ചായത്ത് കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് അനുമതി നല്‍കിയത്. മാര്‍ച്ച് മാസം അവസാനിക്കുന്നതിന് മുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മാണത്തിന് തുടക്കമിട്ട പഞ്ചായത്ത് നിലപാട് ഒടുവില്‍ വിവാദത്തിന് കാരണമായി. സ്ഥലം അളന്ന് തിട്ടപ്പെടുത്തിയ ശേഷം നിര്‍മാണ പ്രവൃത്തികള്‍ നടത്തിയാല്‍മതിയെന്ന് ആവശ്യപ്പെട്ടെങ്കിലും എതിര്‍പ്പ് വകവെക്കാതെ പ്രവൃത്തി തുടര്‍ന്നത് നാട്ടുകാര്‍ തടഞ്ഞു. പിന്നീട് പോത്തുകല്‍ പൊലീസിെൻറ സാന്നിധ്യത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പി.ടി.എ ഭാരവാഹികളും ചര്‍ച്ച നടത്തി.സ്കൂള്‍ ഭൂമിയില്‍ കൈയേറ്റം നടന്നിട്ടുണ്ടെങ്കില്‍ തിരിച്ച് പിടിക്കുമെന്ന സെക്രട്ടറിയുടെ ഉറപ്പില്‍ നിര്‍മാണ പ്രവൃത്തി പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ, പി.ടി.എ ഭാരവാഹികള്‍ നല്‍കിയ പരാതിയിൽ താലൂക്ക് സര്‍വേയര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വ്യാപകമായി ഭൂമിൈകയേറ്റം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും, ഭൂമിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാതെ തര്‍ക്കസ്ഥലത്ത് റോഡ് നിര്‍മാണവുമായി മുന്നോട്ട് പോകാനുള്ള ഗ്രാമപഞ്ചായത്തിെൻറ നിലപാട് ചോദ്യം ചെയ്യപ്പെടുകയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന് ഫണ്ട് അനുവദിച്ചിട്ടുള്ളത്. അന്തിമ സര്‍വേയില്‍കൂടി കൈയേറ്റം ബോധ്യപ്പെട്ടാല്‍ നിര്‍മാണം നടത്തിയ കോണ്‍ക്രീറ്റ് പൊളിച്ച് മാറ്റേണ്ടിവരും. ഇത് വമ്പിച്ച സാമ്പത്തിക ബാധ്യത പഞ്ചായത്തിന് വരുത്തിവെക്കുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.