മലപ്പുറം: വിലനിയന്ത്രണ പട്ടികയിലുള്ള ഒൗഷധങ്ങളുടെ കൂട്ടത്തിൽ തെരഞ്ഞെടുത്ത 19 മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടുത്താനുള്ള നാഷണൽ ഫാർമസിക്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻ.പി.പി.എ) നീക്കങ്ങൾക്ക് തിരിച്ചടി. വിവരങ്ങൾ കൈമാറാൻ ബന്ധപ്പെട്ട കമ്പനികൾക്ക് നൽകിയ സമയപരിധി മേയ് 31ന് അവസാനിച്ചിട്ടും ഒരു കമ്പനിപോലും വിവരങ്ങൾ നൽകിയില്ല. ജൂൺ ഒമ്പതിനകം വിവരം കൈമാറണമെന്നാണ് എൻ.പി.പി.എയുടെ അന്ത്യശാസനം. വ്യാപകമായി ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ വിലനിയന്ത്രണ പട്ടികയിലുള്ള ഒൗഷധങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഇവക്ക് അമിതവില ഇൗടാക്കുന്നത് തടയുകയാണ് എൻ.പി.പി.എ ലക്ഷ്യം. മെഡിക്കൽ ഉപകരണ നിർമാതാക്കൾ, ഇറക്കുമതി ചെയ്യുന്ന കമ്പനികൾ, വിതരണക്കാർ എന്നിവയോടാണ് ഉടൻ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടത്. ജൂൺ ഒമ്പതിനകം വിവരങ്ങൾ കൈമാറിയില്ലെങ്കിൽ ബന്ധപ്പെട്ട കമ്പനികൾക്കെതിരെ 2013ലെ ഡ്രഗ്സ് (ൈപ്രസ് കൺട്രോൾ) ഒാർഡർ പ്രകാരം നടപടിയെടുക്കുമെന്ന് എൻ.പി.പി.എ മുന്നറിയിപ്പുണ്ട്. ഡിസ്പോസബിൾ സിറിഞ്ചുകൾ, സൂചികൾ, കത്തീറ്റർ, െഎ.ഒ ലെൻസസ്, ബോൺ സിമൻറ്സ്, ഹൃദയവാൽവ്, സർജിക്കൽ വസ്ത്രങ്ങൾ, രക്തബാഗുകൾ, പെർഫ്യൂഷൻ സെറ്റുകൾ, എച്ച്.െഎ.വി പരിശോധനകിറ്റ്, െഎ.വി കാനുല, ഒാർത്തോപീഡിക് ഇംപ്ലാൻറ്സ്, ട്യൂബൽ റിങുകൾ, ഉംബ്ലിക്കൽ ടേപ്പുകൾ തുടങ്ങിയവയാണ് വിലനിയന്ത്രണ പട്ടികയിലുള്ളത്. കുറഞ്ഞ വിലക്ക് ഇത്തരം ഉപകരണങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ് മെഡിക്കൽ ഉപകരണങ്ങളെ അവശ്യ ഒൗഷധങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ എൻ.പി.പി.എ നീക്കം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.