വൃദ്ധസദനം അന്തേവാസികൾക്കൊപ്പം ഫ്രൂട്ട്സ് ഡേ ആഘോഷിച്ചു

പൊന്നാനി: വിദ്യാർഥികളിൽ പഴങ്ങളെയും അവയുടെ ഗുണങ്ങളും പഠിപ്പിക്കുന്നതിന് കടകശ്ശേരി ഐഡിയൽ ഇൻറർനാഷനൽ കാമ്പസിലെ മോണ്ടിസോറി സ്കൂൾ സംഘടിപ്പിച്ച ഫ്രൂട്ട്സ് ഡേ വ്യത്യസ്ഥമായി. മാങ്ങ, ആപ്പിൾ, പൈനാപ്പിൾ, ഓറഞ്ച്, മുന്തിരി, പപ്പായ, സ്ട്രോബറി, ചക്ക, കിവി, തണ്ണിമത്തൻ, പ്ലംസ്, മാതളനാരങ്ങ, വാഴപ്പഴം തുടങ്ങിയവയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചും ഒരു ക്ലാസിൽ പഴക്കട ഒരുക്കിയുമാണ് ഫ്രൂട്ട്സ് ഡേ ആഘോഷിച്ചത്. വിദ്യാർഥികളും അധ്യാപകരും കൂടി ശേഖരിച്ച പഴവർഗങ്ങൾ തവനൂർ വൃദ്ധസദനത്തിലെ എഴുപത്തഞ്ചോളം അന്തേവാസികൾക്കൊപ്പം പങ്കുവെച്ച് കഴിച്ചാണ് മോണ്ടിസോറിയിലെ പിഞ്ചുകുരുന്നുകൾ ആഘോഷം പൂർത്തിയാക്കിയത്. മോണ്ടിസോറി പ്രിൻസിപ്പൽ ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപിക ദേവി ടീച്ചർ അധ്യക്ഷത വഹിച്ചു. എം. ജലീല, ദാനി മുഹമ്മദ്, സുമ വിജയൻ, രൂപ ലക്ഷ്മി, വി.വി. ശംസുദ്ദീൻ, കരീം കൂരട, രാധാമേനോൻ തുടങ്ങിയവർ സംസാരിച്ചു. പ്രതികളെ പിടികൂടണം വെളിയങ്കോട്: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. ബീരാൻകുട്ടിയെ നടുറോഡിൽ കൈയേറ്റം ചെയ്യുകയും വീട് കയറി അക്രമിക്കുകയും ചെയ്ത പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ് വെളിയേങ്കാട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ടി.പി. കേരളീയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ബാദുഷ, പി.വി. മുഹമ്മദ്, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.എ. മജീദ്, വാലിയിൽ ഖലീൽ, കെ.പി. അൻവർ, എം.എം. ഇസ്ഹാഖ്, എം.എസ്. മുജീബ്, പി.വി. സലാം, കെ.വി. ഹനീഫ, പി.വി. കുഞ്ഞുമോൻ, കെ.യു. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. വളരെ കാലമായി നിലനിൽക്കുന്ന വെളിയേങ്കാട് പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കുന്നതിനുവേണ്ടിയുള്ള സാമൂഹിക വിരുദ്ധരുടെ ശ്രമത്തിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.