വനത്തിൽ കണ്ടെത്തിയ അസ്ഥികൂടം പരിശോധിച്ചു

നിലമ്പൂർ: അരുവാക്കോട് പൂട്ടികിടക്കുന്ന മരവ‍്യവസായ ശാലയുടെ വളപ്പിൽ വനമേഖലയിൽ കണ്ടെത്തിയ മനുഷ്യ​െൻറ അസ്ഥിഭാഗങ്ങൾ വിദഗ്ധരെത്തി പരിശോധിച്ചു. തൃശൂരിൽ നിന്നെത്തിയ സയൻറിഫിക് വിദഗ്ധൻ ഡോ. അനീഷി‍​െൻറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മലപ്പുറത്ത് നിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമുണ്ടായിരുന്നു. തലയോട്ടിയും കൈകാലുകളുടെതായ ഏതാനും എല്ലിൻ കഷ്ണങ്ങളും താടിയെല്ലുമാണ് ഉണ്ടായിരുന്നത്. ഇവ കണ്ടെത്തിയ ഭാഗത്തെ മരത്തിൽ കെട്ടിയ നിലയിൽ ലുങ്കിയും കണ്ടെത്തി. തലയോട്ടിക്ക് സമീപത്ത് നിന്ന് ഷർട്ടും ഒരു ജോഡി കറുത്ത ചെരുപ്പും നീളം കുറഞ്ഞ മുടികളും കണ്ടെടുത്തിട്ടുണ്ട്. പുരുഷ‍​െൻറ അസ്ഥികൂടമാണിതെന്നാണ് പൊലീസി‍​െൻറ നിഗമനം. മരത്തിന് താഴെ അസ്ഥിഭാഗങ്ങൾ കണ്ടെത്തിയ ഭാഗത്തെ മണ്ണും വിദഗ്ധർ ശേഖരിച്ചു. മൃതദേഹം അഴുകിയതെന്ന് സംശയിക്കുന്ന ഭാഗത്തെ മണ്ണ് പരിശോധനയിൽ എന്തെങ്കിലും തരത്തിലുള്ള വിഷാംശം ഉണ്ടോയെന്ന് കണ്ടെത്താനാണ് മണ്ണി‍​െൻറ സാബിൾ ശേഖരിച്ചിട്ടുള്ളത്. കോഴിക്കോട് മെഡിക്കൽ കോളജ് ലാബിലേക്കാണ് ഇവ പരിശോധനക്ക് കൊണ്ടുപോയത്. ആത്മഹത‍്യ ചെയ്തതാണെന്നാണ് നിഗമനമെന്നും പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ ഉറപ്പിക്കാനാവൂവെന്നും പൊലീസ് പറഞ്ഞു. കൂൺ തിരയുന്നതിനിടെയിൽ ശനിയാഴ്ചയാണ് നാട്ടുകാരിൽ ചിലർ ചപ്പുചവറുകൾക്കിടയിൽ അസ്ഥികൂടത്തി‍​െൻറ അവശിഷ്ടങ്ങൾ കണ്ടത്. പടം: 2 വനത്തിൽ നിന്ന് കണ്ടെടുത്ത തലയോട്ടിയും അസ്ഥിഭാഗങ്ങളും പൊലീസ് പരിശോധനക്കായി ശേഖരിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.