വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തുന്നത് കച്ചവടം --^കെ.എം. അഭിജിത്

വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തുന്നത് കച്ചവടം ---കെ.എം. അഭിജിത് അരീക്കോട്: സ്വാശ്രയ വിദ്യാഭ്യാസ മാഫിയക്ക് വിദ്യാഭ്യാസത്തെ തീറെഴുതി കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത് പറഞ്ഞു. ഏറനാട് ബ്ലോക്ക് കെ.എസ്.യു നേതൃശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി ഷിബിൻ ലാൽ അധ്യക്ഷത വഹിച്ചു. ഡോ. സുരേഷ് കുമാർ വ്യക്തിത്വ വികസന ക്ലാസെടുത്തു. യൂത്ത് കോൺഗ്രസ് ലോക്സഭ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ടി.വി. ജിതേഷ്‌, സി.കെ. ഫൈരൂസ്, സി.ടി. റഷീദ്, ജൂനൈസാദ്, യു. ഹനീഫ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി വി.എ. കരീം ഉദ്ഘാടനം ചെയ്തു. കെ. വേദവ്യാസൻ രാഷ്ട്രീയ ബോധന ക്ലാെസടുത്തു. കെ.എസ്.യു ജില്ല പ്രസിഡൻറ് ഹാരിസ് മുതുർ, എ.ഡബ്ല്യു. അബ്ദുറഹ്മാൻ, യു.എസ്. ഖാദർ, പി. മുഹമ്മദ് ഷിമിൽ, നൗഷർ കല്ലട എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.