ഉള്‍ഗ്രാമങ്ങളില്‍ കടകള്‍ തുറന്നു

എടക്കര: വഴിക്കടവ്, ചുങ്കത്തറ, മൂത്തേടം, പോത്തുകല്‍ പഞ്ചായത്തുകളിലെല്ലാം ഹർത്താൽ സമാധാനപരമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ബൈക്ക് ഉള്‍പ്പെടെ ചെറുവാഹനങ്ങള്‍ നിരത്തിലിറങ്ങി. ഉള്‍ഗ്രാമങ്ങളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. എടക്കര പുതിയ ബസ് സ്റ്റാന്‍ഡിനുള്ളിലെ ചില കടകള്‍ തുറന്നിരുന്നു. എടക്കര സി.ഐ പി.കെ. സന്തോഷ്, എസ്.ഐ സുനില്‍ പുളിക്കല്‍, പോത്തുകല്‍ എസ്.ഐ കെ. ദിജേഷ്, വഴിക്കടവ് എസ്.ഐ എം. അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.