ഗുജറാത്തിൽ 3500 കോടിയുടെ ലഹരിവേട്ട

ഗുജറാത്തിൽ 3500 കോടിയുടെ ലഹരിവേട്ട അഹ്മദാബാദ്: കപ്പലിൽ കടത്തുകയായിരുന്ന 3500 കോടി രൂപ വിലവരുന്ന 1500 കിലോ ഹെറോയിൻ ഇന്ത്യൻ തീരസംരക്ഷണ സേന പിടിച്ചെടുത്തു. ഇന്ത്യയിൽ ഇതുവരെ നടന്ന ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്. ഗുജറാത്ത് പുറംകടലിൽ നങ്കൂരമിട്ട പാനമയിൽ റജിസ്റ്റർ ചെയ്ത 'െഹൻറി' എന്ന ചരക്കുകപ്പലിൽനിന്നാണ് ശതകോടികളുടെ മയക്കുമരുന്നു കണ്ടെടുത്തതെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. ഇൻറലിജൻസ് ബ്യൂറോ, പൊലീസ്, കസ്റ്റംസ്, നേവി അധികൃതരും മറ്റു അന്വേഷണ ഏജൻസികളും കൂടുതൽ അന്വേഷണത്തിനായി എത്തി. കപ്പൽ വഴി വൻ മയക്കുമരുന്ന് കടത്ത് നടക്കുന്നതായ രഹസ്യ വിവരത്തെ തുടർന്ന് തീരസംരക്ഷണ സേനയുടെ കപ്പൽ 'സമുദ്ര പവക്' ആണ് ശനിയാഴ്ച 12 മണിയോടെ ചരക്കുകപ്പൽ തടഞ്ഞ് തിരച്ചിൽ നടത്തിയതെന്ന് പ്രതിരോധ പബ്ലിക് റിലേഷൻസ് ഒാഫിസർ അഭിഷേക് മതിമാൻ പറഞ്ഞു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.