പുടി​െൻറ തിരിച്ചടി; 755 യു.എസ്​ നയതന്ത്ര ഉദ്യോഗസ്​ഥർ റഷ്യ വിടണം

മോസ്കോ: കഴിഞ്ഞ ദിവസം അമേരിക്ക പ്രഖ്യാപിച്ച കടുത്ത സാമ്പത്തിക ഉപരോധത്തിന് മറുപടിയുമായി റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ. ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ഇനി പഴയപോലെയാകില്ലെന്നും റഷ്യയിലെ 755 അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർ രാജ്യം വിടണമെന്നും പുടിൻ നിർദേശം നൽകി. അമേരിക്കയിലുള്ള റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണമായ 455 പേർതന്നെ ഇവിടെയും മതിയെന്ന് റഷ്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതിനാണ് ഒടുവിൽ പുടിൻ സ്ഥിരീകരണം നൽകിയത്. സെപ്റ്റംബർ ഒന്നിനുള്ളിൽ ഇവരെ പുറത്താക്കുമെന്നാണ് പ്രഖ്യാപനം. നിലവിൽ ആയിരത്തിലേറെ ഉദ്യോഗസ്ഥർ റഷ്യയിലെ അമേരിക്കൻ സ്ഥാനപതി കാര്യാലയത്തിലുണ്ട്. ഇവരുെട പ്രവർത്തനം അടിയന്തരമായി അവസാനിപ്പിക്കണമെന്നും അമേരിക്കയുമായി സൗഹൃദം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ അസ്തമിച്ചെന്നും റോസിയ–24 ചാനലിന് നൽകിയ അഭിമുഖത്തിൽ പുടിൻ പറഞ്ഞു. കഴിഞ്ഞ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്ന് ആരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് അമേരിക്കൻ സെനറ്റ് റഷ്യക്കെതിരെ കടുത്ത ഉപരോധം പ്രഖ്യാപിച്ചത്. ഇറാൻ, ഉത്തര കൊറിയ രാജ്യങ്ങൾക്കെതിരെയും സമാന ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇരു പ്രസിഡൻറുമാർ തമ്മിൽ സൗഹൃദം നിലനിൽക്കെയാണ് ട്രംപി​െൻറ സ്വന്തം പാർട്ടിയായ റിപബ്ലിക്കൻ കക്ഷിയിലെ ചിലരുടെ പിന്തുണയോടെ റഷ്യക്കെതിരെ ഉപരോധം പാസാകുന്നത്. ഇനി പ്രസിഡൻറി​െൻറ അനുമതി കൂടിയായാൽ ഉപരോധം നിലവിൽവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.